ഇസ്രായേൽ മിസൈൽ ആക്രമണം: സിറിയൻ സൈനികൻ കൊല്ലപ്പെട്ടു

ഡമസ്കസ്: ഡമസ്കസിനടുത്ത് ഇസ്രായേൽ മിസൈൽ ആക്രമണത്തിൽ സിറിയൻ സൈനികൻ കൊല്ലപ്പെട്ടു. അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. സിറിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. ജൂലാൻ കുന്നുകളിൽനിന്നാണ് ഭൂതല-ഭൂതല മിസൈൽ ഉപയോഗിച്ച് ആക്രമണം നടത്തിയതെന്ന് സിറിയൻ വാർത്ത ഏജൻസിയായ സന റിപ്പോർട്ട് ചെയ്തു.

ചില മിസൈലുകൾ സിറിയൻ വ്യോമപ്രതിരോധ സംവിധാനം തടഞ്ഞു. വടക്കൻ ഇസ്രായേലിലേക്ക് വിമാനാക്രമണ പ്രതിരോധ മിസൈൽ തൊടുത്തതി​ന് മറുപടിയായാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേലി​​ന്‍റെ വാദം. സിറിയയെ നിരവധി തവണ ലക്ഷ്യം വെച്ചിട്ടുണ്ടെങ്കിലും ആക്രമണം നടത്തിയത് വിരളമായേ ഇസ്രയേൽ സമ്മതിക്കാറുള്ളൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.