അൽജസീറ ചാനൽ കാണുന്നവരെ അറസ്റ്റ് ചെയ്യണമെന്ന് ഇസ്രായേൽ മന്ത്രി

തെൽഅവീവ്: അൽജസീറ ചാനൽ കാണുന്നവരെ അറസ്റ്റ് ചെയ്യണമെന്ന് ഇസ്രായേൽ ആഭ്യന്തര സുരക്ഷാമന്ത്രി ഇറ്റാമർ ബെൻഗ്വിർ. നെതന്യാഹു മന്ത്രിസഭയിലെ തീവ്രവലതുപക്ഷക്കാരനായ മന്ത്രിയാണ് ബെൻഗ്വിർ.

ഇസ്രായേലിൽ നിന്ന് സപ്രേഷണം നടത്താൻ അൽജസീറ ചാനലിനെ അനുവദിക്കില്ല. ചാനൽ കാണുന്ന ആരെങ്കിലും ഉണ്ടെങകിൽ അവരെ കുറിച്ച് ഇസ്രോയേൽ ആഭ്യന്തര ഇന്റലിജൻസിന് വിവരം നൽകണം. അൽജസീറ ഇസ്രായേലിന്റെ ആഭ്യന്തര സുരക്ഷക്ക് ഭീഷണിയാണെന്നും ബെൻഗ്വിർ പറഞ്ഞു.

ഈ വർഷം ജനുവരിയിൽ ഹമാസുമായി ഇസ്രായേൽ വെടിനിർത്തൽ കരാറിൽ ഒപ്പുവെച്ചതിന് പിന്നാലെ ബെൻഗ്വിർ മന്ത്രിസഭയിൽ നിന്ന് രാജിവെച്ചിരുന്നു. ബെൻഗ്വിർ ഉൾപ്പടെ യെഹൂദിത് പാർട്ടിയുടെ മൂന്ന് കാബിനറ്റ് മന്ത്രിമാരാണ് അന്ന് രാജിവെച്ചിരുന്നത്. വെടിനിർത്തൽ പിൻവലിച്ച് ഇസ്രായേൽ ഗസ്സയിൽ രൂക്ഷമായ ആക്രമണം പുനരാരംഭിച്ചതിന് പിന്നാലെ മേയിലാണ് ബെൻഗ്വിർ വീണ്ടും മന്ത്രിസഭയിൽ ചേർന്നത്. ഇറാൻ ആക്രമണത്തിൽ ഇസ്രായേലിലുണ്ടായ നാശനഷ്ടങ്ങൾ അൽ ജസീറ ലോകത്തിന് മുന്നിലെത്തിച്ചതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. 

Tags:    
News Summary - Israeli minister calls for arrest of Al Jazeera viewers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.