യമനിൽ ഇസ്രായേൽ നടത്തിയ ആക്രമണം

യമനിൽ ഇസ്രായേൽ വ്യോമാക്രമണം

സൻആ: യമൻ തലസ്ഥാനമായ സൻആയിൽ ഇസ്രായേൽ വ്യോമാക്രമണം. ദിവസങ്ങൾക്ക് മുമ്പ് ഇസ്രായേലിലേക്ക് ഹൂതി വിമതർ നടത്തിയ മി​സൈൽ ആക്രമണത്തിന് തിരിച്ചടിയായാണ് ആക്രമണം. വൈദ്യുതി പ്ലാന്റ്, ഗ്യാസ് സ്റ്റേഷൻ എന്നിവ ഉൾപ്പെടെ സൻആയിലെ വിവിധ കേന്ദ്രങ്ങളിൽ ആക്രമണമുണ്ടായതായി ഹൂതി മാധ്യമ വിഭാഗം അറിയിച്ചു. പ്രസിഡന്റി​ന്റെ കൊട്ടാരത്തിന് സമീപവും ആക്രമണമുണ്ടായി.

കഴിഞ്ഞ വെള്ളിയാഴ്ച ഹൂതികൾ ഇസ്രായേലിലേക്ക് ക്ലസ്റ്റർ മിസൈൽ തൊടുത്തിരുന്നു. ഇത് പുതിയൊരു ഭീഷണിയാണെന്നാണ് ഇസ്രായേൽ വ്യോമസേനാ ഉദ്യോഗസ്ഥൻ പ്രതികരിച്ചത്. ഇസ്രായേലിനെതിരെ ആക്രമണം ആരംഭിച്ചശേഷം ആദ്യമായാണ് ഹൂതികൾ ക്ലസ്റ്റർ മിസൈൽ പ്രയോഗിക്കുന്നത്. 

Tags:    
News Summary - Israeli military targets Yemen’s Sanaa after Houthi attacks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.