'മെഡ്‌ലീന്‍ കപ്പലും സന്നദ്ധപ്രവർത്തകരെയും ഇസ്രായേൽ എത്രയും വേഗം വിട്ടയക്കണം'; സമ്മർദമേറുന്നു, ഇസ്രായേലിന്‍റേത് അന്താരാഷ്ട്ര നിയമലംഘനമെന്ന് വിലയിരുത്തൽ

സ്സയിലേക്ക് സഹായവസ്തുക്കളുമായുള്ള യാത്രക്കിടെ ഇസ്രായേൽ സൈന്യം കസ്റ്റഡിയിലെടുത്ത മെഡ്‌ലീന്‍ കപ്പലും സന്നദ്ധപ്രവർത്തകരെയും എത്രയും വേഗം വിട്ടയക്കുന്നതിനായി അന്താരാഷ്ട്ര സമ്മർദമേറുന്നു. സന്നദ്ധപ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് ഇസ്രായേൽ തുറമുഖത്തേക്ക് കൊണ്ടുപോയ സംഭവത്തിൽ വ്യാപക പ്രതിഷേധമുയരുകയാണ്. ഗ്രെറ്റ തുംബർഗ് ഉൾപ്പെടെ 12 സന്നദ്ധപ്രവർത്തകരാണ് കപ്പലിലുള്ളത്. കപ്പൽ ഗസ്സയിലേക്ക് കടക്കാൻ അനുവദിക്കില്ലെന്നാണ് ഇസ്രായേൽ നിലപാട്.

മെഡ്‌ലീന്‍ കപ്പലിലെ യാത്രികരെ ഇസ്രായേൽ എത്രയും വേഗം വിട്ടയക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ദൂതൻ ഫ്രാൻസിസ്ക അൽബനീസ് ആവശ്യപ്പെട്ടു. എല്ലാ മെഡിറ്ററേനിയൻ തുറമുഖങ്ങളിൽ നിന്നും ഗസ്സയിലേക്ക് സഹായവുമായും ഐക്യദാർഢ്യം പ്രഖ്യാപിച്ചും ബോട്ടുകൾ പോകണം. അവർ എല്ലാം ഒരുമിച്ച് ഐക്യത്തോടെ പോകണം. അപ്പോൾ ആർക്കും തടയാനാകില്ല. ഉപരോധം ലംഘിക്കുകയെന്നത് നിയമപരമായ കടമയാണ്. നമുക്കുള്ള ധാർമിക ചുമതല കൂടിയാണ് -അവർ പറഞ്ഞു.

മെഡ്‌ലീന്‍ കപ്പലിന് നേരെയുള്ള ഇസ്രായേൽ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ആസ്ട്രേലിയൻ സെനറ്റർ ഡേവിഡ് ഷൂബ്രിജ് പറഞ്ഞു. 'ഗസ്സയിലേക്ക് ഭക്ഷണവും മരുന്നും കൊണ്ടുവരികയായിരുന്ന നിരായുധരായ സന്നദ്ധപ്രവർത്തകരുടെ ബോട്ട് ഇസ്രായേൽ സൈന്യം ആക്രമിച്ചത് അന്താരാഷ്ട്ര നിയമങ്ങളുടെ വ്യക്തമായ ലംഘനമാണ്. ആ ആക്രമണം ശക്തമായി അപലപിക്കപ്പെടണം. ഇതിന് പ്രത്യാഘാതവുമുണ്ടാകണം. നെതന്യാഹു സർക്കാറിനും ഇസ്രായേൽ ആയുധവിപണിക്കും ഉടൻ ആസ്ട്രേലിയൻ സർക്കാർ ഉപരോധമേർപ്പെടുത്തണം' -അദ്ദേഹം ആവശ്യപ്പെട്ടു.




 

ഗസ്സക്ക് 160 കിലോമീറ്റർ അകലെ അന്താരാഷ്ട്ര സമുദ്രത്തിൽ വെച്ചാണ് ഇസ്രായേൽ സൈന്യം മെഡ്‌ലീന്‍ കപ്പലിൽ അതിക്രമിച്ചുകയറി കസ്റ്റഡിയിലെടുത്തത്. കപ്പൽ ഇസ്രായേൽ തുറമുഖമായ അഷ്ദോദിലേക്ക് വഴിതിരിച്ചുവിട്ടിരിക്കുകയാണ്. ഇക്കാര്യം ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക ​ഗ്രെ​റ്റ തും​ബ​ർ​ഗി​ന്റെ നേ​തൃ​ത്വ​ത്തി​ൽ 12 സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രാണ് ഫ്രീ ​ഗ​സ്സ മൂ​വ്മെ​ന്റി​ന്റെ ഗ​സ്സ ഫ്രീ​ഡം ​ഫ്ലോ​ട്ടി​ല​ യാത്രയുടെ ഭാഗമായി മെഡ്‌ലീന്‍ കപ്പലിൽ ഗസ്സക്ക് സ​ഹാ​യ​വു​മാ​യി പുറപ്പെട്ടത്. മെ​ഡി​​റ്റ​റേ​നി​യ​ൻ ദ്വീ​പി​ൽ ഇ​റ്റ​ലി​യു​ടെ ഭാ​ഗ​മാ​യ സി​സി​ലി​യി​ൽ​നി​ന്ന് ജൂ​ൺ ഒ​ന്നി​നാ​ണ് ക​പ്പ​ൽ യാ​​ത്ര തി​രി​ച്ച​ത്.

മെഡ്‌ലീന്‍ ഗ​സ്സ തീ​ര​ത്ത് അ​ടു​ക്കു​ന്ന​ത് ത​ട​യുമെന്ന് ഇസ്രായേൽ മുന്നറിയിപ്പുണ്ടായിരുന്നു. കപ്പൽ പിടിച്ചെടുത്ത് വഴിതിരിച്ചുവിട്ട ഇസ്രായേൽ, 'സെലബ്രിറ്റികളുടെ സെൽഫി കപ്പൽ' എന്നാണ് യാത്രയെ പരിഹസിച്ചത്. കപ്പലിലെ യാത്രികരെ ഗസ്സയിലേക്ക് കടക്കാൻ അനുവദിക്കാതെ അവരവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയക്കുമെന്നും ഇസ്രായേൽ പ്രസ്താവനയിൽ പറഞ്ഞു.

ഫ്രാ​ൻ​സി​ൽ​നി​ന്നു​ള്ള യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ പാ​ർ​ല​മെ​ന്റം​ഗം റി​മ ഹ​സ​ൻ, ച​ല​ച്ചി​ത്ര ന​ട​ൻ ലി​യ​ൻ ക​ണ്ണി​ങ്ഹാം, ജ​ർ​മ​ൻ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക യാ​സ്മി​ൻ അ​കാ​ർ എ​ന്നി​വ​രും യാ​ത്ര സം​ഘ​ത്തി​ലു​ണ്ട്. അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചു​ള്ള ഇസ്രായേലിന്‍റെ ഉ​പ​രോ​ധം മ​റി​ക​ട​ന്ന് സ​ഹാ​യം വി​ത​ര​ണം ചെ​യ്യു​ന്ന​തി​നൊ​പ്പം, ഇ​​സ്രാ​യേ​ലി​ന്റെ മ​നു​ഷ്യ​ത്വ​വി​രു​ദ്ധ​മാ​യ ന​ട​പ​ടി​ക​ൾ ലോ​ക​ത്തി​ന് മു​ന്നി​ൽ തു​റ​ന്നു​കാ​ണി​ക്കു​ക​യും യാ​ത്ര​യു​ടെ ല​ക്ഷ്യ​മാ​ണ്.

Tags:    
News Summary - Israeli commandos seized the Madleen ship in international waters call for release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.