സിറിയൻ തുറമുഖ നഗരമായ ലതാകിയക്ക് നേരെ ഇസ്രായേൽ വ്യോമാക്രമണം; സിവിലിയൻ കൊല്ലപ്പെട്ടു

ദമാസ്കസ്: സിറിയയിലെ തുറമുഖ നഗരമായ ലതാകിയക്ക് നേരെ ഇസ്രായേൽ വ്യോമാക്രമണം. ഒരു സിവിലിയൻ കൊല്ലപ്പെട്ടു. കുട്ടി അടക്കം ആറു പേർക്ക് പരിക്കേറ്റു. കിഴക്കൻ ലാതികയിലെ ഹിഫ പട്ടണത്തിലും ഹമ പ്രവിശ്യയിലെ മിസ് യാഫിലും ആണ് ഇസ്രായേൽ മിസൈലുകൾ പതിച്ചതെന്ന് വാർത്താ ഏജൻസി സന റിപ്പോർട്ട് ചെയ്തു.

മിസൈലുകൾ പതിച്ച പ്ലാസ്റ്റിക് സംഭരണ കേന്ദ്രത്തിൽ നിന്ന് വലിയ ശബ്ദവും തീഗോളവും ഉണ്ടായതായി പ്രദേശിവാസികൾ മാധ്യമങ്ങളോട് പറഞ്ഞു. മിസൈൽ പ്രതിരോധ സംവിധാനം ഉപയോഗിച്ച് മിസൈലുകളെ സിറിയ പ്രതിരോധിച്ചതായാണ് വിവരം.

ഇറാൻ പിന്തുണയിൽ സിറിയയിൽ പ്രവർത്തിക്കുന്ന സായുധ സംഘങ്ങൾക്ക് നേരെ ഏതാനും മാസങ്ങളായി ഇസ്രായേൽ ആക്രമണം ശക്തമാക്കിയിരുന്നു. ആയുധനിർമാണ കേന്ദ്രങ്ങളും ലബനാനിൽ നിന്ന് സിറിയിലേക്കുള്ള മിസൈൽ നീക്കവും തടയുകയാണ് ആക്രമണം കൊണ്ട് ഇസ്രായേൽ ലക്ഷ്യമിടുന്നത്.

ലതാകിയയിൽ റഷ്യയുടെ വ്യോമകേന്ദ്രവും ടാർറ്റസിൽ നാവിക കേന്ദ്രവും പ്രവർത്തിക്കുന്നുണ്ട്.

Tags:    
News Summary - Israeli airstrike targets Syrian coast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.