വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ അതിക്രമം: ഫലസ്തീൻ യുവാവ് കൊല്ലപ്പെട്ടു

റാമല്ല: വെസ്റ്റ്ബാങ്ക് നഗരമായ നബ്‍ലൂസിൽ ഇസ്രായേൽ റെയ്ഡിന് പിന്നാലെയുണ്ടായ ഏറ്റുമുട്ടലിൽ ഫലസ്തീൻ പൗരൻ കൊല്ലപ്പെട്ടു. സംഘർഷത്തെ തുടർന്ന് വെസ്റ്റ്ബാങ്കിലെ നിരവധി പൗരസംഘടനകളുടെ ഓഫിസുകൾ ഇസ്രായേൽ അടച്ചുപൂട്ടി.

വസീം നാസർ എന്ന 20കാരനാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കിഴക്കൻ നബ്‍ലൂസിലേക്കുള്ള ജൂത കുടിയേറ്റക്കാരുടെ പ്രവേശനം സുഗമമാക്കാനാണ് ഇസ്രായേൽ സേന കഴിഞ്ഞ ദിവസം അർധരാത്രി മേഖലയിൽ ഇരച്ചുകയറിയത്.

തുടർന്ന് ഫലസ്തീനികൾ കനത്ത ചെറുത്തുനിൽപ് നടത്തി. നാലു ഫലസ്തീനികൾക്ക് വെടിയേറ്റിട്ടുണ്ട്. ഇവരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച പുലർച്ചെ റാമല്ലയിലും ഇസ്രായേൽ സൈന്യം റെയ്ഡ് നടത്തി.

ഏഴ് സംഘടനകളുടെ ഓഫിസുകളിലാണ് ഇസ്രായേൽ സേന അതിക്രമം കാണിച്ചത്. ഇതിൽ പൗരസംഘടനകളും മനുഷ്യാവകാശ സംഘടനകളും ഉൾപ്പെടും. ഇതിൽ ആറു സംഘടനകളെ ഇസ്രായേൽ 2021ൽ ഭീകരപട്ടികയിൽ പെടുത്തിയതാണ്. പ്രദേശത്ത് സംഘർഷം നിലനിൽക്കുന്നതായാണ് റിപ്പോർട്ട്.

Tags:    
News Summary - Israeli aggression in West Bank: Palestinian youth killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.