വാഷിങ്ടൺ: വെസ്റ്റ് ബാങ്ക് പിടിച്ചെടുത്താൽ ഇസ്രായേലിനുള്ള യു.എസിന്റെ മുഴുവൻ പിന്തുണയും അവസാനിക്കുമെന്ന് ഡോണൾഡ് ട്രംപ്. ഒക്ടോബർ 15ന് ടൈം മാസികക്ക് ട്രംപ് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്. അഭിമുഖം ഇന്നാണ് പുറത്ത് വന്നത്.
അതൊരിക്കലും സംഭവിക്കാൻ പാടില്ല. ഞാൻ അറബ് രാജ്യങ്ങൾക്ക് വാക്ക് നൽകിയതാണ്. നിങ്ങൾക്കൊരിക്കലും അത് ചെയ്യാനാവില്ല. നമുക്ക് അറബ് രാജ്യങ്ങളുടെ നല്ല പിന്തുണയുണ്ട്. ഞാൻ അറബ് രാജ്യങ്ങൾക്ക് വാക്ക് കൊടുത്തതാണ്. അതൊരിക്കലും സംഭവിക്കാൻ പാടില്ല. വെസ്റ്റ് ബാങ്കിന് വേണ്ടി ഇസ്രായേൽ നീങ്ങിയാൽ അവർക്കുള്ള യു.എസിന്റെ മുഴുവൻ പിന്തുണയും അവസാനിക്കുമെന്നും ട്രംപ് പറഞ്ഞു.
വെസ്റ്റ് ബാങ്ക് പ്രദേശം ഇസ്രായേൽ പിടിച്ചെടുക്കില്ലെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്. വെസ്റ്റ് ബാങ്ക് കൂട്ടിച്ചേർക്കാനുള്ള ബില്ലിന് ഇസ്രായേൽ പാർലമെന്റ് പ്രാഥമിക അംഗീകാരം നൽകിയതിന് പിന്നാലെയാണ് വാൻസിെന്റ പ്രതികരണം.
രാഷ്ട്രീയ നാടകമാണെങ്കിൽ വിഡ്ഡിത്തം നിറഞ്ഞ രാഷ്ട്രീയ നാടകമായിരിക്കും ഇതെന്ന് വാൻസ് പറഞ്ഞു. ഇസ്രായേൽ സന്ദർശനം പൂർത്തിയാക്കി മടങ്ങവേയാണ് അദ്ദേഹത്തിറെ പ്രതികരണം. വെസ്റ്റ് ബാങ്ക് ഇസ്രായേൽ പിടിച്ചെടുക്കില്ലെന്നതാണ് ട്രംപ് ഭരണകൂടത്തിെന്റ നയമെന്നും അത് തുടരുമെന്നും വാൻസ് വ്യക്തമാക്കി.
ഇസ്രായേൽ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കുന്നതിനെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോയും പറഞ്ഞു.
ഗസ്സക്കുവേണ്ട അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റണമെന്ന് ഇസ്രായേലിനോട് അന്താരാഷ്ട്ര നീതിന്യായ കോടതി
ഗസ്സ സിറ്റി: ഗസ്സയിലെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഇസ്രായേലിന് ബാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ഇന്റർനാഷനൽ കോർട്ട് ഓഫ് ജസ്റ്റിസ് (ഐ.സി.ജെ). ബോംബാക്രമണം നടന്ന ഗസ്സ മുനമ്പിലും അതിന്റെ സ്ഥാപനങ്ങളിലും ഐക്യരാഷ്ട്രസഭ നൽകുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളെ പിന്തുണക്കാൻ ഇസ്രായേൽ നിർബന്ധിതനാണെന്ന് 11 ജഡ്ജിമാരുടെ പാനൽ നിർദേശിച്ചു.
2023 ഒക്ടോബർ 7ന് ഹമാസ് നയിച്ച ആക്രമണത്തിൽ തങ്ങളുടെ ചില ജീവനക്കാർ പങ്കെടുത്തതായി ആരോപിച്ച് ഫലസ്തീൻ അഭയാർഥികൾക്കായുള്ള ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ, പ്രവർത്തന ഏജൻസിയായ ‘ഉനർവ’യുടെ പ്രവർത്തനം ഇസ്രായേൽ തടഞ്ഞിരുന്നു. എന്നാൽ, തങ്ങളുടെ കണ്ടെത്തലുകളിൽ ‘ഉനർവ’ ഹമാസിനു വേണ്ടിയും പ്രവർത്തിച്ചു എന്നതിനുള്ള തെളിവ് കാണിക്കുന്നതിൽ ഇസ്രായേൽ പരാജയപ്പെട്ടുവെന്ന് ഐ.സി.ജെ പറഞ്ഞു. ‘ഉനർവ’യിലെ യിലെ ജീവനക്കാരിൽ ഒരു പ്രധാന ഭാഗം ഹമാസിലെയോ മറ്റ് തീവ്രവാദ വിഭാഗങ്ങളിലെയോ അംഗങ്ങളാണ് എന്ന ആരോപണങ്ങളും ഇസ്രായേൽ സ്ഥിരീകരിച്ചിട്ടില്ലെന്ന് കോടതി കണ്ടെത്തിയെന്ന് ഐ.സി.ജെ പ്രസിഡന്റ് യുജി ഇവാസാവ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.