ബന്ദിയാക്കിയ സ്ത്രീയേയും രണ്ടു കുട്ടികളെയും മോചിപ്പിക്കുന്ന വീഡിയോ പുറത്തുവിട്ട് ഹമാസ്

ഗസ്സ സിറ്റി: ബന്ദിയാക്കിയ സ്ത്രീയേയും രണ്ടു കുട്ടികളെയും മോചിപ്പിക്കുന്ന വീഡിയോ ഹമാസിന്‍റെ ഖ​സ്സാം ബ്രി​ഗേ​ഡ് പുറത്തുവിട്ടു. ഇന്നലെ രാത്രി അൽ ജസീറ ടെലിവിഷൻ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തു.

ഒരു സ്ത്രീയെയും രണ്ട് കുട്ടികളെയും ഹമാസ് അംഗങ്ങളെന്ന് കരുതുന്നവർ ഇസ്രായേൽ - ഗസ്സ അതിർത്തിയിലെ തുറസ്സായ സ്ഥലത്ത് എത്തിച്ച് തിരികെ നടന്നുപോകുന്നതാണ് ദൃശ്യത്തിലുള്ളത്. എന്നാണ് വീഡിയോ ചിത്രീകരിച്ചതെന്ന് വ്യക്തമല്ല.

“ഒരു ഇസ്രായേലി കുടിയേറ്റക്കാരിയേയും അവളുടെ രണ്ട് മക്കളെയും ഏറ്റുമുട്ടലിനിടെ തടവിലാക്കിയ ശേഷം വിട്ടയച്ചു -എന്ന് ഖ​സ്സാം ബ്രി​ഗേ​ഡ് പ്രസ്താവന പുറത്തിറക്കിയതായി എ.എഫ്‌.പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. എന്നാൽ, വീഡിയോയെ കുറിച്ച് ഇസ്രായേൽ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം, ഇസ്രായേൽ വ്യോമാക്രമണം തുടരുന്ന ഗസ്സയിൽ മരണം 1200 കടന്നതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 5600ഓളം പേർക്കാണ് പരിക്കേറ്റത്. മരിച്ചവരിലും പരിക്കേറ്റവരിലും കൂടുതലും കുട്ടികളും സ്ത്രീകളും വയോധികരുമാണെന്ന് ഗസ്സ ഡെപ്യൂട്ടി ആരോഗ്യമന്ത്രി യൂസുഫ് അബു അൽ-റീഷ് പറഞ്ഞു. ഗസ്സയിലേക്ക് വെള്ളവും ഇന്ധനവും വൈദ്യുതിയും ഉൾപ്പെടെ തടഞ്ഞുകൊണ്ടുള്ള സമ്പൂർണ ഉപരോധമാണ് ഇസ്രായേൽ പ്രഖ്യാപിച്ചത്. ആശുപത്രികളുടെ നിലത്ത് ഉൾപ്പെടെ കിടത്തിയാണ് പരിക്കേറ്റവർക്ക് ചികിത്സ നൽകുന്നത്. നവജാത ശിശുക്കളും ഡയാലിസിസ് രോഗികളും ഉൾപ്പെടെ കനത്ത പ്രതിസന്ധി നേരിടും.

ഹമാസിന്‍റെ ആക്രമണത്തിൽ ഇസ്രായേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1200 ആയി. കരയുദ്ധത്തിന് തയാറെടുക്കുന്ന ഇസ്രായേൽ ഗസ്സ അതിർത്തികളിൽ മൂന്ന് ലക്ഷത്തോളം സൈനികരെ വിന്യസിച്ചു. ഗസ്സ ത​ക​ർ​ക്കാ​ൻ നി​രോ​ധി​ത വൈ​റ്റ് ഫോ​സ്ഫ​റ​സ് ഉ​ൾ​പ്പെ​ടെ മാ​ര​കാ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച​താ​യി ആ​രോ​പ​ണ​മു​യ​ർ​ന്നിട്ടുണ്ട്.

Tags:    
News Summary - Israel Palestine Conflict: Hamas video appears to show release of woman and children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.