ഗസ്സ: ഫലസ്തീൻകാർക്കെതിരെ ആക്രമണം തുടർന്ന് ഇസ്രായേൽ. ഗസ്സയുടെ വിവിധ ഭാഗങ്ങളിലുണ്ടായ ആക്രമണങ്ങളിൽ 24 മണിക്കൂറിനിടെ 82 പേരാണ് കൊല്ലപ്പെട്ടത്. 247 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഭക്ഷ്യകേന്ദ്രങ്ങളിലേക്ക് എത്തുന്നവരുടെ നേർക്ക് നടന്ന ആക്രമണങ്ങളിൽ മാത്രം ഒമ്പതുപേർ കൊല്ലപ്പെടുകയും 78 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മേയ് 27ന് ഭക്ഷ്യകേന്ദ്രങ്ങൾ തുടങ്ങിയതു മുതൽ അവിടങ്ങളിലേക്കെത്തുന്നവർക്കെതിരായ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 782 ആയി.
5179 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മറ്റൊരു ആക്രമണത്തിൽ ദൈറുൽ ബലഹിൽ 10 കുട്ടികളും മൂന്ന് സ്ത്രീകളുമടക്കം 15 പേർ കൊല്ലപ്പെട്ടു. ടെന്റിൽ കഴിയുകയായിരുന്ന കുടുംബമാണ് ആക്രമിക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.