ഡോ. ​ഹു​സ്സാം അ​ബൂ സാ​ഫി​യ

രക്തക്കൊതി മാറാതെ ഇസ്രായേൽ; ഗസ്സയിൽ 36 പേരെ കൂടി കൊലപ്പെടുത്തി, ഡോ. ​ഹു​സ്സാം അ​ബൂ സാ​ഫി​യ​​യെ എങ്ങോട്ട് മാറ്റിയെന്ന് വിവരമില്ല

ഗസ്സ സിറ്റി: ഗസ്സയിലെ നിരായുധരും നിസ്സഹായരുമായ ജനതക്ക് മേൽ മനുഷ്യത്വം മരവിക്കുന്ന ആക്രമണം തുടർന്ന് ഇസ്രായേൽ സൈന്യം. ഗസ്സയിലുടനീളം ശനിയാഴ്ച നടത്തിയ ആക്രമണത്തിൽ 36 പേരെയാണ് കൊലപ്പെടുത്തിയത്. വടക്കൻ ഗസ്സയിലാണ് കൊല്ലപ്പെട്ടവരിലേറെയും.

റഫയിലെ അൽ നസർ മേഖലയിൽ ഒരു വീടിന് നേരെ നടത്തിയ വ്യോമാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. സെൻട്രൽ ഗസ്സയിലും തെക്കൻ ഗസ്സയിലെ മവാസി മേഖലയിലും ഡ്രോൺ ആക്രമണവും ഇസ്രായേൽ സൈന്യം നടത്തി. ഗസ്സ സിറ്റിയിലെ സൈത്തൂൺ മേഖലയിലും ആക്രമണമുണ്ടായി.


അതേസമയം, ഇ​സ്രാ​യേ​ൽ സേ​ന അ​റ​സ്റ്റ് ചെ​യ്ത് ത​ട​വി​ലി​ട്ട ഉ​ത്ത​ര ഗ​സ്സ​യി​ലെ ക​മാ​ൽ അ​ദ്‍വാ​ൻ ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഡോ. ​ഹു​സ്സാം അ​ബൂ സാ​ഫി​യ​​യെ കുറിച്ച് ഇപ്പോഴും വിവരമില്ല. ഡോ. ​ഹു​സ്സാം അ​ബൂ സാ​ഫി​യ​​യെ​യും നി​ര​വ​ധി ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രെ​യും സേ​ന ബ​ലം​പ്ര​യോ​ഗി​ച്ച് ത​ട​ങ്ക​ൽ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​യ​താ​യി ഗ​സ്സ​യി​ലെ ഫ​ല​സ്തീ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. എന്നാൽ, എവിടെയാണ് ഇദ്ദേഹത്തെ തടങ്കലിലാക്കിയത് തുടങ്ങിയ വിവരങ്ങൾ ലഭ്യമല്ല.


വെ​ള്ളി​യാ​ഴ്ച രാ​ത്രി ആ​ശു​പ​ത്രി ഒ​ഴി​പ്പി​ച്ച് സ​ർ​ജ​റി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് തീ​വെ​ച്ച ശേ​ഷ​മാ​യി​രു​ന്നു അ​റ​സ്റ്റ്. അ​തി​ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​ക​ളെ​യ​ട​ക്ക​മാ​ണ് ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ഒ​ഴി​പ്പി​ച്ച​ത്. ഉ​ത്ത​ര ഗ​സ്സ​യി​ൽ അ​വ​ശേ​ഷി​ക്കു​ന്ന പ്ര​ധാ​ന​പ്പെ​ട്ട ഏ​ക ആ​ശു​പ​ത്രി​യാ​യ ക​മാ​ൽ അ​ദ്‍വാ​നി​ൽ 75 രോ​ഗി​ക​ളും 180 ജീ​വ​ന​ക്കാ​രു​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. ആ​ശു​പ​ത്രി​ക്കു നേ​രെ​യു​ള്ള ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ച് മെ​ഡി​ക്ക​ൽ സ്റ്റാ​ഫ് അ​ട​ക്കം 50 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ഡോ. ​ഹു​സ്സാം ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. അവസാന ശ്വാസം വരെയും ആശുപത്രിയിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനിടെ, ഡോ. ​ഹു​സ്സാം അ​ബൂ സാ​ഫി​യ​​യെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ആഗോളവ്യാപകമായി കാമ്പയിൻ ഉയർന്നിട്ടുണ്ട്.

ഗസ്സയിൽ 14 മാസമായി തുടരുന്ന നരനായാട്ടിൽ 45,500 പേരെയാണ് ഇസ്രായേൽ കൊലപ്പെടുത്തിയത്. 1,08,090ലേറെ പേർക്ക് പരിക്കേറ്റതായും ഗസ്സ ആരോഗ്യമന്ത്രാലയം പറയുന്നു. തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നവരുടെ എണ്ണം കണക്കാക്കാൻ പോലുമായിട്ടില്ല. 

Tags:    
News Summary - Israel kills 36 in Gaza; Kamal Adwan director’s whereabouts unknown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.