ഹൈഫയിൽ ഹിസ്ബുല്ല റോക്കറ്റ് ആക്രമണം; ബൈറൂത്തിൽ ബോംബിട്ട് ഇസ്രായേൽ

ബൈറൂത്ത്: ലബനാനിൽ നിന്ന് ഇസ്രായേലിലിലേക്ക് റോക്കറ്റ് ആക്രമണം. നോർത്തേൺ ഇസ്രായേലിലെ ഹൈഫയിലാണ് ഹിസ്ബുല്ല ആക്രമണം നടത്തിയത്. ഇറാനെതിരായ ആക്രമണത്തിനെതിരായാണ് ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണം. ഇതോടെ ലബനാൻ തവസ്ഥാനമായ ബൈറൂത്തിൽ ഇസ്രായേൽ ബോംബിട്ടു. റോക്കറ്റുകളെ പ്രതിരോധിക്കുന്നതായി ഇസ്രായേൽ വ്യക്തമാക്കി. രണ്ട് ദിവസം മുമ്പ് തുടങ്ങിയ യുദ്ധത്തിൽ ആദ്യമായാണ് ഹിസ്ബുല്ല ആക്രമണം നടത്തുന്നത്. ഖാംനഈയെ വധിച്ചതിന് തിരിച്ചടി തുടരുമെന്ന് ഹിസ്ബുല്ല വ്യക്തമാക്കി.

വടക്കൻ ഇസ്രായേലിലെ ഹൈഫയ്ക്ക് അടുത്തുള്ള സൈനിക താവളത്തിന് നേരെ റോക്കറ്റ്, ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി ഹിസ്ബുല്ല അറിയിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു മേഖലയെ യുദ്ധഭീതിയിലാഴ്ത്തിയുള്ള ആക്രമണങ്ങള്‍ നടന്നത്. ലബനാനിലെ ജനങ്ങളെയും യുവാക്കളെയും ലക്ഷ്യമിട്ടുള്ള ഇസ്രായേല്‍ അധിനിവേശത്തിനും കൊലപാതകങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ട്- ഹിസ്ബുല്ല വ്യക്തമാക്കി. തങ്ങളുടെ അധിനിവേശം അവസാനിപ്പിച്ച് പിന്മാറാന്‍ ഇസ്രായേല്‍ തയ്യാറാകണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാൽ ഹിസ്ബുല്ലയുടെ ആക്രമണത്തിന് ഉടൻ തന്നെ ഇസ്രായേൽ തിരിച്ചടിച്ചു. ലബനാനിലെ പ്രാദേശിക മാധ്യമങ്ങളും ആക്രമണം സ്ഥിരീകരിച്ചു. ലബനാനിന്‍റെ തെക്ക് ബികാ താഴ്വരയിലാണ് ഇസ്രായേൽ ബോംബിട്ടത്. ഹിസ്ബുല്ലക്കെതിരെ ശക്തമായി തിരിച്ചടിക്കുമെന്നും അവരുടെ നേതാക്കളെ തന്നെയാണ് തങ്ങൾ ലക്ഷ്യം വെക്കുന്നതെന്നും ഇസ്രായേൽ അറിയിച്ചു.

News Summary - Israel bombs Beirut after Hezbollah launches rocket attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.