ബൈറൂത്: ഇസ്രായേലും ലബനാനും അമേരിക്കൻ ഇടനിലയിൽ സമുദ്രാതിർത്തി കരാറിലെത്തി. മെഡിറ്ററേനിയൻ കടലിൽ സമുദ്രാതിർത്തി നിർണയിക്കുകയും ഊർജപര്യവേക്ഷണം ആരംഭിക്കുകയുമാണ് ലക്ഷ്യം. ലബനാൻ പ്രസിഡന്റ് മൈക്കൽ ഔൻ ഒപ്പുവെച്ച കരാർ അമേരിക്കൻ അധികൃതർക്ക് കൈമാറുകയും പിന്നീട് ഇസ്രായേൽ അധികൃതരും ഒപ്പുവെക്കുകയുമായിരുന്നു.
1948ൽ ഇസ്രായേൽ സ്ഥാപിതമായത് മുതൽ ലബനാനുമായി നയതന്ത്ര ബന്ധമില്ല. ഊർജകാര്യങ്ങൾക്കായുള്ള അമേരിക്കൻ പ്രതിനിധി അമോസ് ഹോഷ്റ്റീനിന്റെ നേതൃത്വത്തിൽ മാസങ്ങൾ നീണ്ട പരോക്ഷ ചർച്ച നടത്തിയാണ് സമുദ്രാതിർത്തി സംബന്ധിച്ച് ധാരണയിലെത്തിയത്.
കരാർ തെൽ അവീവിന് രാഷ്ട്രീയ നേട്ടമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി യായിർ ലാപിഡ് പറഞ്ഞു. കരാർ ഇസ്രായേലിന്റെയും ലബനാനിന്റെയും താൽപര്യങ്ങൾ സംരക്ഷിക്കുമെന്നും മേഖലയെ സുസ്ഥിരവും സമ്പന്നവുമാക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. അതിനിടെ ലബനാൻ ഇസ്രായേലിനെ പരോക്ഷമായി അംഗീകരിച്ചുവെന്നാണ് കരാർ അർഥമാക്കുന്നതെന്ന ഇസ്രായേലി വാദത്തെ ലബനാൻ പ്രസിഡന്റ് മൈക്കൽ ഔൻ എതിർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.