ഇസ്രായേലിന് നേരെ വീണ്ടും ഇറാൻ ആക്രമണം; ജറുസലേമിലും തെൽ അവീവിലും സ്ഫോടനം

തെഹ്റാൻ: ഇസ്രായേൽ ആക്രമണത്തിന് തിരിച്ചടിയായി വീണ്ടും മിസൈൽ ആക്രമണവുമായി ഇറാൻ. ഇസ്രായേൽ നഗരങ്ങളായ തെൽ അവീവ്, ജറുസലേം എന്നിവ ലക്ഷ്യമിട്ടാണ് ഇറാന്റെ ആക്രമണങ്ങൾ. ഇസ്രായേലിന് നേരെ ആ​ക്രമണം നടത്തിയ വിവരം ഇറാൻ വാർത്താ ഏജൻസിയായ ഇർന സ്ഥിരീകരിച്ചിട്ടുണ്ട്.

തെൽ അവീവിലും ജറുസലേമിലും സ്ഫോടനശബ്ദം കേട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 20 മിനിറ്റോളം ഇസ്രായേൽ നഗരങ്ങളിൽ ആക്രമണത്തെ തുടർന്ന് മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. ഇസ്രായേൽ നഗരങ്ങളിലെ കെട്ടിടങ്ങളിൽ തീപടരുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.ഹൈഫയിലെ എണ്ണസംഭരണശാല ക്ക് നേരെ ആക്രമണം നടത്തിയെന്നും ഇറാൻ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ഇറാന്റെ ഓയിൽ റിഫൈനറികൾക്ക് നേരെ ഇസ്രായേൽ ആക്രമണം നടത്തി. ദക്ഷിണ ഇറാനിലും സഹറാനിലേയും ഓയിൽ റിഫൈനറികൾക്ക് നേരെയാണ്ആക്രമണമുണ്ടായതെന്നാണ് റി​പ്പോർട്ട്. റിഫൈനിക്ക് നേരെ ചെറിയ ഡ്രോണാക്രമണമുണ്ടായെന്ന് ഇറാനിയൻ വാർത്ത ഏജൻസിയും റിപ്പോർട്ട് ചെയ്തു.

ഇസ്രായേൽ സൈന്യത്തിന്‍റെ മൂന്നാമത്തെ എഫ് -35 യുദ്ധവിമാനവും വെടിവെച്ചിട്ടെന്ന് അവകാശപ്പെട്ട് ഇറാന്‍റെ വ്യോമ പ്രതിരോധ സേന കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റിനെ ഇറാന്‍റെ സൈനിക കമാൻഡോകൾ കസ്റ്റഡിയിലെടുത്തതായും ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐ.ആർ.എൻ.എ റിപ്പോർട്ടു ചെയ്തു. വാർത്ത ഇസ്രായേൽ സൈന്യം നിഷേധിച്ചിട്ടുണ്ട്.

Tags:    
News Summary - Israel and Iran launch fresh exchange of missiles, blasts heard in Tehran, Jerusalem, Tel Aviv

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.