റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ മേഖലക്കും സന്നദ്ധസേവന സ്ഥാപനങ്ങൾക്കും നാലുദിവസം ഈദുൽ ഫിത്വർ അവധി പ്രഖ്യാപിച്ചു. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വക്താവ് മുഹമ്മദ് അൽ റിസ്കിയാണ് ഇക്കാര്യം അറിയിച്ചത്.
മാർച്ച് 18 (റമദാൻ 29) പ്രവൃത്തിസമയം അവസാനിക്കുന്നത് മുതൽ ഔദ്യോഗിക അവധി ആരംഭിക്കും. അംഗീകൃത നിയന്ത്രണങ്ങളും നിയമാവലിയും അനുസരിച്ചാണ് അവധി നിശ്ചയിച്ചിട്ടുള്ളതെന്ന് മന്ത്രാലയം വ്യക്തമാക്കി.
തൊഴിൽ നിയമത്തിലെ നിർവഹണ ചട്ടങ്ങൾ സംബന്ധിച്ച ആർട്ടിക്കിൾ 24-ലെ രണ്ടാം ഖണ്ഡികയിലുള്ള വ്യവസ്ഥകൾ എല്ലാ തൊഴിലുടമകളും കർശനമായി പാലിക്കണമെന്ന് മുഹമ്മദ് അൽ റിസ്കി ആവശ്യപ്പെട്ടു. ജീവനക്കാരുടെ അവധി അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് മന്ത്രാലയത്തിന്റെ ഈ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.