ഹമാസുമായി അമേരിക്ക നേരിട്ട് ചർച്ച നടത്തിയതിൽ എതിർപ്പ് വ്യക്തമാക്കി ഇസ്രായേൽ

വാഷിങ്ടൺ / തെൽ അവീവ്: വെടിനിർത്തൽ ബന്ദികൈമാറ്റ കരാറിന്‍റെ ഒന്നാം ഘട്ടം നീട്ടുന്നതിനായി അമേരിക്ക ഹമാസുമായി നേരിട്ട് ചർച്ച നടത്തിയതിൽ ഇസ്രായേലിന് എതിർപ്പ്. ഹമാസുമായി അമേരിക്ക നേരിട്ട് നടത്തുന്ന ചർച്ചകൾക്ക് ഇസ്രായേൽ എതിരാണെന്ന് ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.

എന്നാൽ, ഇസ്രായേലിനെ സഹായിക്കാനാണ് ഹമാസുമായി നേരിട്ട് ചർച്ച നടത്തിയതെന്ന് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ബന്ദികളെ മോചിപ്പിക്കുകയാണ് ലക്ഷ്യമെന്നും ട്രംപ് വ്യക്തമാക്കി.

യു.​എ​സ് പ്ര​തി​നി​ധി​ക​ൾ ഹ​മാ​സു​മാ​യി നേ​രി​ട്ട് ച​ർ​ച്ച ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ​ ഭീ​ഷ​ണിയുമായി ട്രംപ് രംഗത്തെത്തി. എ​ല്ലാ ബ​ന്ദി​ക​ളെ​യും ഉ​ട​ൻ വി​ട്ട​യ​ക്ക​ണമെന്നും ഇല്ലെ​ങ്കി​ൽ ഇ​സ്രാ​യേ​ലി​ന് ആ​യു​ധ​ങ്ങ​ളു​ൾ​പ്പെ​ടെ എ​ല്ലാ സ​ഹാ​യ​വും​ നൽ​കു​മെ​ന്നും ഹ​മാ​സി​നെ ന​ശി​പ്പി​ക്കു​മെ​ന്നും ഗ​സ്സ വി​ടാ​നു​ള്ള അ​വ​സാ​ന അ​വ​സ​ര​മാ​ണെ​ന്നുമാണ് ട്രംപ് പറഞ്ഞത്.

പക്ഷേ, ട്രം​പി​ന്റെ അ​ന്ത്യ​ശാ​സ​നം ഹ​മാ​സ് ത​ള്ളി. വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ൽ​നി​ന്ന് പി​ന്മാ​റാ​നാ​ണ് ട്രം​പും നെ​ത​ന്യാ​ഹു​വും ശ്ര​മി​ക്കു​ന്ന​തെ​ന്നും സ്ഥി​ര​മാ​യ വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ന്റെ ഭാ​ഗ​മാ​യ​ല്ലാ​തെ ബ​ന്ദി​മോ​ച​നം സാ​ധ്യ​മാ​കി​ല്ലെ​ന്നും ഹ​മാ​സ് വ​ക്താ​വ് അ​ബ്ദു​ൽ ല​ത്തീ​ഫ് ഖ​നൂ​റ പ​റ​ഞ്ഞു.

Tags:    
News Summary - Israel against US direct talks with Hamas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.