ഫെഡറൽ അപ്പീൽ കോടതിയിൽ ആദ്യ ലാറ്റിന ടെക്സസ് ജഡ്ജിയായി ഇർമ കാരിലോ റാമിറെസ്

ടെക്സാസ്: അമേരിക്കൻ ഫെഡറൽ അപ്പീൽ കോടതിയിൽ ആദ്യ ലാറ്റിന ടെക്സസ് ജഡ്ജിയെ പ്രസിഡന്‍റ് ജോ ബൈഡൻ നാമനിർദേശം ചെയ്യും. ഫെഡറൽ ജഡ്ജി ഇർമ കാരിലോ റാമിറെസിനെ അഞ്ചാമത്തെ യു.എസ് സർക്യൂട്ട് കോടതി ഓഫ് അപ്പീലിലേക്ക് നാമനിർദേശം ചെയ്യാനാണ് ബൈഡന്‍റെ തീരുമാനമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.

ഇർമ കാരില്ലോ റാമിറെസിന്‍റെ നാമനിർദേശത്തിന് ടെക്സസിലെ രണ്ട് റിപ്പബ്ലിക്കൻ സെനറ്റർമാരും പിന്തുണ അറിയിച്ചിട്ടുണ്ട്.

20 വർഷത്തിലേറെ നോർത്തേൺ ഡിസ്ട്രിക്റ്റ് ഓഫ് ടെക്സാസിലെ യു.എസ് മജിസ്‌ട്രേറ്റ് ജഡ്ജിയായിരുന്നു റാമിറെസ്. അസിസ്റ്റന്റ് യു.എസ് അറ്റോർണിയായിരുന്ന റാമിറെസ്, ന്യൂ ഓർലിയൻസ് ആസ്ഥാനമായുള്ള കോടതിയിൽ സേവനമനുഷ്ഠിക്കുന്ന ആദ്യത്തെ ഹിസ്പാനിക് വനിതയായിരിക്കും.

ഏഴ് വർഷം മുമ്പ് കീഴ്‌കോടതിയിലേക്കുള്ള നിയമനത്തിൽ റാമിറെസിനെ ടെക്‌സാസിന്റെ യു.എസ് സെനറ്റർമാർ പിന്തുണച്ചിരുന്നു. സെനറ്റ് ജുഡീഷ്യറി കമ്മിറ്റി അംഗങ്ങളായ സെൻസ് ജോൺ കോർണിനും ടെഡ് ക്രൂസും പിന്തുണ ആവർത്തിക്കുകയും ചെയ്തിട്ടുണ്ട്.

കോർണിനും ക്രൂസും ശിപാർശ ചെയ്തതിനെ തുടർന്ന് ഫോർട്ട് വർത്തിൽ യു.എസ് ജില്ലാ ജഡ്ജിയായി സേവനം ചെയ്യാൻ 2016ൽ മുൻ പ്രസിഡന്റ് ബറാക് ഒബാമ റാമിറെസിനെ നാമനിർദേശം ചെയ്തിരുന്നു.

Tags:    
News Summary - Irma Carrillo Ramirez becomes first Latina Texas judge on federal appeals court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.