തെഹ്റാൻ: യുദ്ധത്തെത്തുടർന്ന് നിർത്തിവെച്ച ഇറാനിലെ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നു. മഷ്ഹദ് വിമാനത്താവളത്തിൽനിന്നുള്ള അന്താരാഷ്ട്ര സർവിസുകൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുമെന്ന് ഇറാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലുമായി യുദ്ധം ആരംഭിച്ചതിന് പിന്നാലെയാണ് ഇറാൻ വിമാനത്താവളങ്ങൾ അടച്ചുപൂട്ടിയത്. മഷ്ഹദ് വിമാനത്താവളത്തിൽനിന്നും അന്താരാഷ്ട്ര വിമാന സർവിസുകൾ നടത്താൻ അനുമതി നൽകിയതായി ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. യാത്രക്കാർക്ക് ഇപ്പോൾ മഷ്‌ഹാദ് വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള അന്താരാഷ്ട്ര റൂട്ടുകൾക്കുള്ള ടിക്കറ്റുകൾ ലഭ്യമാണെന്നും അവർ അറിയിച്ചു.
ഇറാന്റെ വ്യോമാതിർത്തി ഘട്ടംഘട്ടമായി തുറക്കുമെന്ന് സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ നേരത്തെ അറിയിച്ചിരുന്നു. തെഹ്‌റാനിലെ ഇമാം ഖൊമേനി, മെഹ്‌റാബാദ് വിമാനത്താവളങ്ങൾ അടുത്ത ഘട്ടങ്ങളിലായി തുറക്കുമെന്നാണ് പ്രതീക്ഷ. അവസാന ഘട്ടത്തിൽ പടിഞ്ഞാറൻ വിമാനത്താവളങ്ങൾ പ്രവർത്തനം പുനരാരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.