ഹുർമുസിൽ ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; കപ്പലിലുള്ളത് 29 ഇന്ത്യക്കാർ

ഹുർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം നടന്നതായി റിപ്പോർട്ട്. 'ദിശ' എന്ന് പേരുള്ള ഇന്ത്യൻ കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്. കപ്പലിൽ ആകെ 29 ഇന്ത്യക്കാരാണ് ഉള്ളത്. ആക്രമണം നടത്തിയത് യു.എസാണോ അതോ ഇറാന്റെ ഭാഗത്തുനിന്നാണോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമോ വ്യക്തതയോ വന്നിട്ടില്ല. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം നടത്തിവരികയാണ്.

Tags:    
News Summary - Indian Ship 'Disha' Attacked in Strait of Hormuz; 29 Indian Crew Members On Board

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.