ഇലോൺ മസ്ക്
വാഷിങ്ടൺ: താന്‍ വംശീയവാദി പ്രചരണത്തിൽ പ്രതികരണവുമായി ടെസ്ല മേധാവിയും സ്പേസ് എക്സ് സി.ഇ.ഒയുമായ ഇലോൺ മസ്ക്. തന്‍റെ ഭാര്യ ഇന്ത‍്യന്‍ വംശജയാണെന്നും ഞങ്ങൾക്ക് നാല് മക്കളുണ്ടെന്നുമാണ് മസ്ക് പ്രതികരിച്ചത്. ദ എക്കണോമിസ്റ്റിന് നൽകിയ അഭിമുഖത്തിലായിരുന്നു മസ്കിന്‍റെ മറുപടി. എന്‍റെ ഭാര്യ ഇന്ത‍്യന്‍ വംശജയാണ്. ഞങ്ങൾക്ക് നാല് മക്കളുണ്ട്. അതിലൊരാൾക്ക് ഇന്ത‍്യയിലെ ഒരു ഡോക്ടറുടെ പേരാണ് ഇട്ടിരിക്കുന്നത് എന്ന് മസ്ക് കൂട്ടി ചേർത്തു. താന്‍ ഒരു വംശീയവാദിയല്ലന്നും തന്‍റെ കമ്പനിയിൽ വിവിധ വിഭാഗത്തിൽപ്പെട്ട ആളുകൾ ഉയർന്ന പദവിയിൽ ജോലി ചെയ്യുന്നുണ്ടെന്നും മസ്ക് അറിയിച്ചു. ഇതിലെവിടെയാണ് വംശീയത എന്നും ടെസ്ല മേധാവി ചോദിച്ചു. അതേ സമയം തങ്ങളുടെ ആശയത്തോട് വിയോജിപ്പുള്ള രാജ്യത്തേക്ക് ആരെങ്കിലും വരുന്നുണ്ടെങ്കിൽ താന്‍ അതിന് എതിരാണെന്നും മസ്ക് കൂട്ടി ചേർത്തു. ബലാത്സംഗത്തിനും കൊലപാതകത്തിനും ഞാന്‍ എതിരാണ്. പാശ്ചാത്യ രാജ്യങ്ങളിൽ അംഗീകരിച്ചതിനു വിരുദ്ധമായ നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നതിനോട് ഞാന്‍ വിയോജിക്കുന്നു.
ഇലോൺ മസ്ക് പങ്കുവെച്ച ആഗോള ജനസംഖ്യാ നിരക്കുകളെക്കുറിച്ചുള്ള ചില സോഷ്യൽ മീഡിയ പോസ്റ്റുകൾ വംശീയത പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ആരോപിച്ച് പ്രമുഖ നിക്ഷേപകനായ വിനോദ് ഖോസ്‌ല രംഗത്തെത്തിയിരുന്നു. ഡൊണാൾഡ് ട്രംപിന്റെ മാഗാ(എം.എ.ജി.എ)' മുദ്രാവാക്യത്തിന് പകരം 'വാഗാ' (വൈറ്റ് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍) എന്ന വെളുത്തവർഗ്ഗക്കാരുടെ അമേരിക്കയാണ് മസ്ക് ലക്ഷ്യമിടുന്നതെന്ന് ഖോസ്‌ല വിമർശിച്ചു. ഇതിൽ പ്രതിഷേധിച്ച് മസ്കിന്റെ കമ്പനികളിലെ ജീവനക്കാരോട് പരസ്യമായി രാജിവെക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.
അതേ സമയം നിർമിത ബുദ്ധിയെപ്പറ്റി ചർച്ച ചെയ്ത മസ്ക് എ.ഐ ഉപയോഗിച്ച് നൂതന മോഡലുകൾ പുറത്തിറക്കുന്ന മുമ്പ് പിയർ ഗ്രൂപ്പുകളുമായി ചർച്ച നടത്തണമെന്നും ആവശ്യപ്പെട്ടു. സുരക്ഷാപ്രശ്നങ്ങളും മറ്റും ചർച്ച ചെയ്യുന്നതിനായി എ.ഐ കമ്പനികൾ നിരനന്തരം ചർച്ചകൾ നടത്തണം.
നമുക്ക് ഉടനടി ചെയ്യാൻ കഴിയുന്ന കാര്യം മുൻനിര എ.ഐ കമ്പനികളെ വിളിക്കുക എന്നതാണ്... ഏതാനും ആഴ്ചകൾ കൂടുമ്പോൾ ഏതെങ്കിലും തരത്തിലുള്ള സംഭാഷണത്തിലൂടെ സുരക്ഷാ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുക എന്നതാണ് എന്ന് മസ്‌ക് പറഞ്ഞു. ഇതിലൂടെ പുതിയ മോഡലുകൾ അവലോകനം ചെയ്യാനും പ്രശ്നങ്ങൾ ഉയർത്തിക്കാട്ടാനും കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.