ഗൾഫിലെ ഊർജ നിലയങ്ങൾ ലക്ഷ്യമാക്കി ഇറാൻ

സൗദിയിലെ റി​ഫൈ​ന​റി​യി​ൽ ഡ്രോ​ൺ പ​തി​ച്ചു

സൗ​ദി അ​റേ​ബ്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ബു​ധ​നാ​ഴ്ച വൈ​കീ​ട്ട്​ മു​ത​ൽ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ വ​രെ ന​ട​ന്ന വ​ൻ​തോ​തി​ലു​ള്ള ബാ​ലി​സ്​​റ്റി​ക് മി​സൈ​ൽ, ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ളെ പ്ര​തി​രോ​ധ സേ​ന വി​ജ​യ​ക​ര​മാ​യി പ​രാ​ജ​യ​പ്പെ​ടു​ത്തി. എ​ന്നാ​ൽ, ത​ല​സ്ഥാ​ന ന​ഗ​രി​യാ​യ റി​യാ​ദി​ൽ മി​സൈ​ലു​ക​ൾ ത​ക​ർ​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ അ​വ​ശി​ഷ്​​ട​ങ്ങ​ൾ ജ​ന​വാ​സ മേ​ഖ​ല​യി​ൽ പ​തി​ച്ച് നാ​ല് ഏ​ഷ്യ​ൻ വം​ശ​ജ​രാ​യ പ്ര​വാ​സി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട്​ ഉ​ണ്ടാ​യ ഈ ​ആ​ക്ര​മ​ണ​ത്തി​ൽ ന​ഗ​ര​ത്തി​ലെ കെ​ട്ടി​ട​ങ്ങ​ൾ​ക്കും മ​റ്റും ഭാ​ഗി​ക​മാ​യ നാ​ശ​ന​ഷ്​​ട​ങ്ങ​ൾ സം​ഭ​വി​ച്ച​താ​യി സി​വി​ൽ ഡി​ഫ​ൻ​സ് വ​ക്താ​വ് ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചു. റി​യാ​ദി​ലും കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലു​മാ​യി തൊ​ടു​ത്തു​വി​ട്ട 10 ബാ​ലി​സ്​​റ്റി​ക് മി​സൈ​ലു​ക​ളും 22 ഡ്രോ​ണു​ക​ളും വ്യോ​മ​സേ​ന വി​ജ​യ​ക​ര​മാ​യി ത​ട​യു​ക​യും ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

ചെ​ങ്ക​ട​ൽ തീ​ര​ത്തെ പ്ര​ധാ​ന എ​ണ്ണ ന​ഗ​ര​മാ​യ യാം​ബു​വി​ലെ സാ​മ്രെ​ഫ് എ​ണ്ണ ശു​ദ്ധീ​ക​ര​ണ​ശാ​ല​യി​ൽ ഒ​രു ഡ്രോ​ൺ പ​തി​ച്ച​താ​യും ഇ​ത് സം​ബ​ന്ധി​ച്ച നാ​ശ​ന​ഷ്ട​ങ്ങ​ൾ അ​ധി​കൃ​ത​ർ വി​ല​യി​രു​ത്തി വ​രി​ക​യാ​ണെ​ന്നും പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ച്ചു. സൗ​ദി അ​രാം​കോ​യും എ​ക്സോ​ൺ മൊ​ബീ​ലും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന റി​ഫൈ​ന​റി​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം ആ​ഗോ​ള എ​ണ്ണ വി​പ​ണി​യും അ​തീ​വ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് വീ​ക്ഷി​ക്കു​ന്ന​ത്. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ ത​ട​സ്സ​ങ്ങ​ൾ കാ​ര​ണം ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ക്രൂ​ഡ് ഓ​യി​ൽ ക​യ​റ്റു​മ​തി​യു​ടെ നി​ല​വി​ലെ ര​ണ്ട് പ്ര​ധാ​ന ക​വാ​ട​ങ്ങ​ളി​ൽ ഒ​ന്നാ​ണ് യാം​ബു തു​റ​മു​ഖം. ഇ​വി​ടെ​യു​ണ്ടാ​യ ഡ്രോ​ൺ ആ​ക്ര​മ​ണം അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ വ​ലി​യ ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്നു​ണ്ട്.

കു​വൈ​ത്തി​ലും ഡ്രോൺ ആക്രമണം

കു​വൈ​ത്ത് നാ​ഷ​ണ​ൽ പെ​ട്രോ​ളി​യം ക​മ്പ​നി​യു​ടെ (കെ.​എ​ൻ.​പി.​സി) മി​ന അ​ൽ അ​ഹ്മ​ദി, മി​ന അ​ബ്ദു​ള്ള റി​ഫൈ​ന​റി​ക​ൾ ല​ക്ഷ്യ​മി​ട്ട് ഡ്രോ​ൺ ആ​ക്ര​മ​ണം. വ്യാ​ ഴാ​ഴ്ച പു​ല​ർ​ച്ചെ ഉ​ണ്ടാ​യ ആ​ക്ര​മ​ണം ചെ​റി​യ തീ​പി​ടു​ത്ത​ത്തി​ന് കാ​ര​ണ​മാ​യ​താ​യി കു​വൈ​ത്ത് പെ​ട്രോ​ളി​യം കോ​ർ​പ്പ​റേ​ഷ​ൻ (കെ.​പി.​സി) അ​റി​യി​ച്ചു. ഓ​പ്പ​റേ​റ്റിം​ഗ് യൂ​ണി​റ്റു​ക​ളി​ലാ​ണ് തീ​പി​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.

ഖത്തറിൽ വൻ ആക്രമണം

ഖ​ത്ത​റി​ൽ ഊ​ർ​ജ കേ​ന്ദ്ര​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് ഇ​റാ​ൻ ആ​ക്ര​മ​ണം. ബു​ധ​നാ​ഴ്ച രാ​ത്രി​യും വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച​യു​മാ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. റാ​സ് ല​ഫാ​ൻ ഇ​ൻ​ഡ​സ്ട്രി​യ​ൽ സി​റ്റി​യി​ൽ ഉ​ണ്ടാ​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ പേ​ൾ ജി.​ടി.​എ​ൽ പ്ലാ​ന്റി​നും വി​വി​ധ എ​ൽ.​എ​ൻ.​ജി സൗ​ക​ര്യ​ങ്ങ​ൾ​ക്കും നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യി ഖ​ത്ത​ർ എ​ന​ർ​ജി സ്ഥി​രീ​ക​രി​ച്ചു. ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ തീ​പി​ടി​ത്ത​ങ്ങ​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. ബു​ധ​നാ​ഴ്ച രാ​ത്രി റാ​സ് ല​ഫാ​ൻ ഇ​ൻ​ഡ​സ്ട്രി​യ​ൽ സി​റ്റി​യി​ലാ​ണ് ഇ​റാ​ൻ മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ബു​ധ​നാ​ഴ്ച ര​ണ്ട് ത​വ​ണ​യാ​യി ഏ​ഴ് ബൈ​ലി​സ്റ്റി​ക് മി​സൈ​ൽ ആ​ക്ര​മ​ണ​ങ്ങ​ളാ​ണു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ ആ​ഴ്ച ഖ​ത്ത​ർ എ​ന​ർ​ജി​യു​ടെ റാ​സ് ല​ഫാ​നി​ലെ ഊ​ർ​ജ കേ​ന്ദ്ര​ത്ത​തി​ലും മീ​സൈ​ദ് പ​വ​ർ പ്ലാ​ന്റി​ലെ വാ​ട്ട​ർ ടാ​ങ്കും ല​ക്ഷ്യ​മി​ട്ട് ല​ക്ഷ്യ​മി​ട്ട് ഇ​റാ​ൻ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ഖ​ത്ത​ർ എ​ന​ർ​ജി എ​ൽ.​എ​ൻ.​ജി​യും അ​നു​ബ​ന്ധ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും ഉ​ൽ​പാ​ദ​നം നി​ർ​ത്തി​വെ​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഊ​ർ​ജ​കേ​ന്ദ്ര​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് തു​ട​ർ​ച്ച​യാ​യി ആ​ക്ര​മ​ണം ഉ​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഖ​ത്ത​റി​ലെ ഇ​റാ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​രെ പു​റ​ത്താ​ക്കി. എം​ബ​സി​യി​ലെ മി​ലി​ട്ട​റി അ​റ്റാ​ഷെ, സെ​ക്യൂ​രി​റ്റി അ​റ്റാ​ഷെ എ​ന്നി​വ​രും മ​റ്റ് ജീ​വ​ന​ക്കാ​രും 24 മ​ണി​ക്കൂ​റി​ന​കം രാ​ജ്യം വി​ട്ടു​പോ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇറാൻ എംബസി ഉദ്യോഗസ്ഥരെ അഭികാമ്യമില്ലാത്ത വ്യക്തികളായും (പേഴ്സണ നോൺ ഗ്രാറ്റ) പ്രഖ്യാപിച്ചു. വിദേശകാര്യ മന്ത്രാലയത്തിലെ പ്രോട്ടോക്കോൾ ഡയറക്ടർ ഇബ്രാഹിം യൂസിഫ് ഫഖ്‌റുവും ഇറാൻ അംബാസഡർ അലി സലേഹബാദിയും ബുധനാഴ്ച നടത്തിയ കൂടിക്കാഴ്ചക്കുശേഷമാണ് എംബസി ഉദ്യോഗസ്ഥരെ പുറത്താക്കിയുള്ള തീരുമാനം വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ചത്.

പ്രതിരോധം തു​ട​ർ​ന്ന് യു.എ.ഇ

യു.​എ.​ഇ​യി​ലേ​ക്ക് ഇ​ന്ന​ലെ​യും ഇ​റാ​ൻ ആ​ക്ര​മ​ണം തു​ട​ർ​ന്നു. ഏ​ഴ്​ ബാ​ലി​സ്റ്റി​ക്​ മി​സൈ​ലു​ക​ളും 15 ഡ്രോ​ണു​ക​ളും ത​ട​ഞ്ഞെ​ന്ന്​ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. രാ​ജ്യ​ത്ത്​ വ​ലി​യ അ​പ​ക​ട​ങ്ങ​ളൊ​ന്നും വ്യാ​ഴാ​ഴ്ച റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല. ആ​ക്ര​മ​ണം ആ​രം​ഭി​ച്ച ശേ​ഷം ഇ​തി​ന​കം 334 ബാ​ലി​സ്റ്റി​ക്​ മി​സൈ​ലു​ക​ളും 15ക്രൂ​സ്​ മി​സൈ​ലു​ക​ളു 1714ഡ്രോ​ണു​ക​ളു​മാ​ണ്​ വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​നം ത​ട​ഞ്ഞി​ട്ടു​ള്ള​ത്. ര​ണ്ട്​ സൈ​നി​ക​ര​ട​ക്കം എ​ട്ടു​പേ​രാ​ണ്​ രാ​ജ്യ​ത്ത്​ മ​രി​ച്ച​ത്. അ​തേ​സ​മ​യം പ​രി​ക്കേ​റ്റ​വ​രു​ടെ ആ​കെ എ​ണ്ണം 158ആ​യി​ട്ടു​ണ്ട്. ഇ​വ​രി​ൽ ഇ​ന്ത്യ​ക്കാ​ര​ട​ക്കം വി​വി​ധ രാ​ജ്യ​ക്കാ​ർ ഉ​ൾ​പ്പെ​ടും.

Tags:    
News Summary - Iran targets Gulf power plants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.