ഖത്തറിന്റെ സമ്മാനം; ആഡംബര വിമാനം ട്രംപ് അനാച്ഛാദനം ചെയ്തു

വാ​ഷി​ങ്ട​ൺ: ഖ​ത്ത​ർ സ​മ്മാ​ന​മാ​യി ന​ൽ​കി​യ ആ​ഡം​ബ​ര ജെ​റ്റ് വി​മാ​നം അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് അ​നാ​ച്ഛാ​ദ​നം ചെ​യ്തു. അ​ടു​ത്ത മാ​സം ആ​ദ്യം ഇ​ത് ക​മീ​ഷ​ൻ ചെ​യ്താ​ൽ ട്രം​പി​ന്റെ യാ​ത്ര​ക​ൾ ഈ ​വി​മാ​ന​ത്തി​ലാ​യി​രി​ക്കും.ജോ​ർ​ജ് എ​ച്ച്. ഡ​ബ്ല്യു. ബു​ഷി​ന്റെ കാ​ലം മു​ത​ൽ 40 വ​ർ​ഷ​മാ​യി യു.​എ​സ് പ്ര​സി​ഡ​ന്റു​മാ​ർ യാ​ത്ര ചെ​യ്തി​രു​ന്ന പ​ഴ​യ നീ​ല വി​മാ​ന​ത്തി​ന് പ​ക​ര​മാ​ണ് അ​മേ​രി​ക്ക​ൻ പ​താ​ക​യി​ലെ മൂ​ന്ന് നി​റ​ങ്ങ​ളി​ലു​ള്ള ബോ​യി​ങ് 747-8i ആ​ഡം​ബ​ര ജെ​റ്റ് വി​മാ​നം ഉ​പ​യോ​ഗി​ക്കു​ന്ന​ത്. മു​ക​ളി​ൽ വെ​ള്ള​യും താ​ഴെ നേ​വി നീ​ല​യും ന​ടു​വി​ൽ ചു​വ​ന്ന വ​ര​യു​മു​ള്ള വി​മാ​ന​ത്തി​ന് പ​ഴ​യ വി​മാ​ന​ത്തി​ന്റെ ഏ​താ​ണ്ട് ഇ​ര​ട്ടി വ​ലു​പ്പ​മു​ണ്ട്. ക​ർ​ശ​ന  സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് നി​ർ​മി​തി. ജോ​യ​ന്റ് ബേ​സ് ആ​ൻ​ഡ്രൂ​സി​ൽ ന​ട​ന്ന ഹ്ര​സ്വ ച​ട​ങ്ങി​ലാ​ണ് ട്രം​പ് വി​മാ​നം അ​നാ​ച്ഛാ​ദ​നം ചെ​യ്ത​ത്. ഇ​ളം നീ​ല ഇ​ഷ്ടമാ​യി​രു​ന്നു​വെ​ങ്കി​ലും മാ​റ്റ​ത്തി​നു​ള്ള സ​മ​യ​മാ​യെ​ന്നും അ​മേ​രി​ക്ക​ൻ പ​താ​ക​യു​ടെ നി​റ​മാ​ണ് ഇ​പ്പോ​ൾ ത​നി​ക്ക് ഇ​ഷ്ട​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു. ബോ​യി​ങ്ങി​ന്റെ എ​യ​ർ​ഫോഴ്സ് വ​ൺ മാ​റ്റി​സ്ഥാ​പി​ക്ക​ൽ പ​ദ്ധ​തി​യി​ലെ കാ​ല​താ​മ​സ​ത്തി​ലും പ​ഴ​യ യു.​എ​സ് പ്ര​സി​ഡ​ൻ​ഷ്യ​ൽ വി​മാ​ന​വും മ​റ്റു രാ​ജ്യ​ങ്ങ​ളു​ടെ വി​മാ​ന​ങ്ങ​ളു​മാ​യു​ള്ള താ​ര​ത​മ്യ​ത്തി​ലും നി​രാ​ശ​നാ​യാ​ണ് താ​ൻ ഖ​ത്ത​ർ അ​​മീ​റി​ൽ​നി​ന്ന് വി​മാ​നം സ്വീ​ക​രി​ച്ച​തെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ബോ​യി​ങ്ങി​ൽ​നി​ന്ന് യു.​എ​സ് ഭ​ര​ണ​കൂ​ടം ഓ​ർ​ഡ​ർ ചെ​യ്ത വി​മാ​ന​ങ്ങ​ൾ 2028 ഓ​ടെ​യേ ല​ഭി​ക്കൂ. അ​തു​വ​രെ ഖ​ത്ത​ർ ന​ൽ​കി​യ വി​മാ​ന​ത്തി​ലാ​യി​രി​ക്കും ട്രം​പി​ന്റെ യാ​ത്ര. ജൂ​ലൈ നാ​ലി​ന് യു.​എ​സി​ന്റെ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ൽ പു​തി​യ വി​മാ​നം ഫ്ലൈ ​ഓ​വ​ർ ന​ട​ത്തു​മെ​ന്നും തു​ർ​ക്കി​യ​യി​ലെ നാ​റ്റോ ഉ​ച്ച​കോ​ടി​യി​ലേ​ക്ക് ഈ ​വി​മാ​ന​ത്തി​ലാ​കും യാ​ത്ര​യെ​ന്നും ട്രം​പ് പ​റ​ഞ്ഞു. വ്യാ​ഴാ​ഴ്ച ഫ്രാ​ൻ​സി​ൽ​നി​ന്ന് ജി 7 ​ഉ​ച്ച​കോ​ടി ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ​താ​ണ് പ​ഴ​യ എ​യ​ർ​ഫോ​ഴ്സ് വ​ണ്ണി​ലെ അ​വ​സാ​ന ഔ​ദ്യോ​ഗി​ക യാ​ത്ര​യെ​ന്നും ട്രം​പ് പ​റ​ഞ്ഞു.​ 

Tags:    
News Summary - Trump unveils Qatar's gift; luxury plane

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.