ഇസ്മാഈൽ ബഗാഈ

യു.എസ് താവളത്തിനു നേരെയുള്ള ആക്രമണം സ്വയംപ്രതിരോധം, സുഹൃദ് രാജ്യങ്ങളുമായുള്ള നല്ല ബന്ധം തുടരാൻ പ്രതിജ്ഞാബദ്ധം -ഇറാൻ

തെഹ്റാൻ: ഖത്തറിലെ യു.എസിന്‍റെ അൽ ഉദൈദ് വ്യോമതാവളത്തിന് നേരെ ഇന്നലെ നടത്തിയ ആക്രമണം സ്വയംപ്രതിരോധത്തിന്‍റെ ഭാഗമാണെന്ന് ഇറാൻ. യു.എൻ ചാർട്ടറിന്റെ ആർട്ടിക്കിൾ 51 പ്രകാരമുള്ള നിയമാനുസൃതമായ സൈനിക പ്രതികരണമായിരുന്നു അതെന്നും ഇറാന്‍റെ വിദേശകാര്യ വക്താവ് ഇസ്മാഈൽ ബഗാഈ പറഞ്ഞു.

ഇറാന്‍റെ പരമാധികാരത്തിന് നേരെ യു.എസ് യാതൊരു പ്രകോപനവുമില്ലാതെ നടത്തിയ ആക്രമണത്തോടുള്ള മറുപടിയായിരുന്നു അത്. ഈ നടപടിക്ക് ഞങ്ങളുടെ സൗഹൃദ അയൽരാഷ്ട്രമായ ഖത്തറുമായി ഒരു ബന്ധവുമില്ല. ഖത്തറിനോടും മറ്റ് അയൽ രാജ്യങ്ങളോടുമുള്ള നല്ല അയൽപക്ക നയത്തിൽ ഉറച്ചുനിൽക്കാൻ ഇറാൻ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണ്. യു.എസിന്‍റെയും ഇസ്രായേലിന്‍റെയും ക്രിമിനൽ നയങ്ങളും ആക്രമണങ്ങളും മേഖലയിലെ സഹോദര രാജ്യങ്ങളുമായി ഇറാനുള്ള ബന്ധം ഭിന്നിപ്പിക്കാൻ അനുവദിക്കില്ലെന്ന് ഞങ്ങൾ ദൃഢനിശ്ചയം ചെയ്യുന്നു -അദ്ദേഹം പറഞ്ഞു.

ഇന്നലെ വൈകീട്ടാണ് ഖത്തർ അൽ ഉദൈദിലെ അമേരിക്കൻ വ്യോമതാവളത്തിനു നേരെ ഇറാന്‍റെ മിസൈലാക്രമണമുണ്ടായത്. വൈ​​കു​​ന്നേ​​രം 6.45ഓ​​ടെ ഖ​​ത്ത​​ർ വ്യോ​​മ​​പ​​രി​​ധി അ​​ട​​ച്ച​​താ​​യി വാ​​ർ​​ത്ത വ​​ന്ന​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ്​ മി​​സൈ​​ൽ ആ​​ക്ര​​മ​​ണ​​വും ആ​​രം​​ഭി​​ച്ച​​ത്. ത​​ല​​സ്ഥാ​​ന​​മാ​​യ ദോ​​ഹ​​യി​​ലും അ​​ൽ വ​​ക്​​​റ, ഐ​​ൻ ഖാ​​ലി​​ദ്, ഇ​​ൻ​​ഡ​​സ്​​​​​ട്രി​​യ​​ൽ ഏ​​രി​​യ ഉ​​ൾ​​പ്പെ​​ടെ ജ​​ന​​വാ​​സ​​മേ​​ഖ​​ല​​യി​​ലും വ​​ലി​​യ ശ​​ബ്​​​ദ​​വും പ്ര​​ക​​മ്പ​​ന​​വും അ​​നു​​ഭ​​വ​​പ്പെ​​ട്ടു. രാ​​ത്രി 7.30ഓ​​ടെ ആ​​കാ​​ശ​​ത്ത്​ മി​​സൈ​​ലു​​ക​​ൾ പാ​​യു​​ന്ന​​തും മി​​സൈ​​ൽ​​വേ​​ധ സം​​വി​​ധാ​​ന​​ങ്ങ​​ൾ ഉ​​പ​​യോ​​ഗി​​ച്ച്​ ത​​ട​​യു​​ന്ന​​തും ദൃ​​ശ്യ​​മാ​​യി. അ​തി​നി​ടെ, ആ​ക്ര​മ​ണ​വി​വ​രം യു.​എ​സി​നെ നേ​ര​ത്തെ അ​റി​യി​ച്ച​താ​യി ഇ​റാ​ൻ വ്യ​ക്ത​മാ​ക്കി. ഇ​​റാ​​ന്റെ മി​​സൈ​​ൽ ആ​​ക്ര​​മ​​ണം വി​​ജ​​യ​​ക​​ര​​മാ​​യി പ്ര​​തി​​രോ​​ധി​​ച്ച​​താ​​യി ഖ​​ത്ത​​ർ പ്ര​​തി​​രോ​​ധ മ​​ന്ത്രാ​​ല​​യം അ​​റി​​യി​​ച്ചിരുന്നു.

ഇന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം ഇറാൻ അംബാസഡർ അലി സലേഹബാദിയെ വിളിച്ചുവരുത്തി. ആക്രമണത്തിൽ ശക്തമായി അപലപിച്ച വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സഅദ് അൽ മുറൈഖി ഇത് രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ ചാർട്ടറിന്റെയും ലംഘനമാണെന്നും വ്യക്തമാക്കി. ഇതിനെതിരെ അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചുകൊണ്ട് ഖത്തർ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം നടപടി ഇറാനുമായുള്ള സൗഹൃദത്തെയും ഇരുരാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധത്തെയും നയതന്ത്രത ചർച്ചകളെയും ബാധിക്കും. ഖേഖലയിൽ വിവിധ മധ്യസ്ഥ ശ്രമങ്ങൾക്ക് ആതിഥ്യം വഹിക്കുന്ന ഖത്തറിനുമേൽ നടത്തിയ ആക്രമണം ഗുരുതരമാണെന്നും അദ്ദേഹംവ്യക്തമാക്കി. ചർച്ചകളിലൂടെയും നയതന്ത്രവഴികളിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കണമെന്നും സംഘർഷം വർധിപ്പിക്കാതിരിക്കാൻ, സൈനിക നടപടി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - Iran says attack on US base in Qatar was ‘exercise of self-defence’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.