Posted On
date_range Updated On
date_range ഇറാൻ റവലൂഷനറി ഗാർഡ് ജനറൽ സിറിയയിൽ കൊല്ലപ്പെട്ടു
തെഹ്റാൻ: സിറിയയിൽ സൈനിക പരിശീലനത്തിനെത്തിയ ഇറാൻ റവലൂഷനറി ഗാർഡ് ജനറൽ കൊല്ലപ്പെട്ടു. കരസേനയിലെ മുതിർന്ന ഉദ്യോഗസ്ഥനായ അബുൽഫാസി അലിജാനിയാണ് കൊല്ലപ്പെട്ടത്.
സിറിയയുടെ ഔദ്യോഗിക ക്ഷണപ്രകാരമാണ് സൈനികരെ അയക്കുന്നതെന്നും അലിജാനി എത്തിയതും സമാനദൗത്യത്തിന്റെ ഭാഗമായാണെന്നും ഇറാൻ അറിയിച്ചു.
ഇസ്രായേൽ മുമ്പ് നിരവധി ആക്രമണങ്ങൾ സിറിയയിൽ നടത്തിയിരുന്നു. അലിജാനിയുടെ വധവും ഇസ്രായേൽ ആക്രമണത്തിലാണോ എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.