തെഹ്റാൻ: തെക്കുകിഴക്കൻ ഇറാനിയൻ പ്രവിശ്യയായ സിസ്താൻ-ബലൂചിസ്താനിലുണ്ടായ വെടിവെപ്പിൽ ഇസ്ലാമിക് റെവലൂഷനറി ഗാർഡിലെ നാല് അംഗങ്ങൾ ഉൾപ്പെടെ 19 പേർ കൊല്ലപ്പെട്ടു.
20 പേർക്ക് പരിക്കേറ്റതായും ഇറാനിലെ ഇർന വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. പ്രവിശ്യ തലസ്ഥാനമായ സഹദാനിലെ പൊലീസ് സ്റ്റേഷനിലേക്ക് തോക്കുധാരികൾ ഇരച്ചുകയറി വെടിവെക്കുകയും സുരക്ഷാസേന തിരിച്ച് വെടിവെക്കുകയുമായിരുന്നു. സർക്കാറിന്റെ സായുധവിഭാഗമായ റെവലൂഷനറി ഗാർഡിന്റെ പ്രവിശ്യ രഹസ്യാന്വേഷണ ഓഫിസർ കേണൽ അലി മൂസാവിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. മഹ്സ അമീനിയെന്ന കുർദിഷ് യുവതി ധാർമിക പൊലീസിന്റെ കസ്റ്റഡിയിൽ മരിച്ചതിനെത്തുടർന്നുള്ള പ്രക്ഷോഭ ഭാഗമാണോ അക്രമമെന്ന് വ്യക്തമല്ല. രണ്ടാഴ്ചയിലേറെയായി തുടരുന്ന പ്രക്ഷോഭത്തിൽ 80ലേറെ പേർ കൊല്ലപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.