തെഹ്റാൻ: ഇസ്രായേലിനുവേണ്ടി ചാരപ്പണി നടത്തിയെന്ന് ആരോപിക്കപ്പെട്ടയാളെ ഇറാനിൽ തൂക്കിലേറ്റി. ഇറാനിലെ ഡേറ്റ സെന്ററുകൾ, സുരക്ഷാ കേന്ദ്രങ്ങൾ എന്നിവയെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ ശേഖരിച്ച് ഇസ്രായേലിന് കൈമാറിയെന്ന കേസിൽ ബാബക് ഷഹ്ബാസിയാണ് തൂക്കിലേറ്റപ്പെട്ടത്. ഇറാൻ- ഇസ്രായേൽ യുദ്ധത്തിനുശേഷം ചാരപ്പണിയുടെ പേരിൽ ഇറാനിൽ എട്ടുപേർ തൂക്കിലേറ്റപ്പെട്ടിട്ടുണ്ട്.
എന്നാൽ, യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കിക്ക് സഹായം വാഗ്ദാനം ചെയ്ത് കത്തയച്ചതിന്റെ പേരിലാണ് ഷഹ്ബാസി പിടിക്കപ്പെട്ടതെന്ന് സന്നദ്ധപ്രവർത്തകർ പറയുന്നു. യുക്രെയ്നിൽ ആക്രമണത്തിന് ഉപയോഗിച്ച ഡ്രോണുകൾ ഇറാൻ റഷ്യക്ക് വിൽപന നടത്തിയിരുന്നു. റഷ്യക്കെതിരെ യുക്രെയ്നെ സഹായിക്കാമെന്ന കത്ത് ഇസ്രായേൽ ബന്ധത്തിന്റെ സൂചനയായി കണക്കാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.