ട്രംപിനെ ഇറാനുമായുള്ള യുദ്ധത്തിലേക്ക് ചിലർ തള്ളിവിടുന്നു -ഇറാൻ വിദേശകാര്യമന്ത്രി

തെഹ്റാൻ: യു.എസുമായുള്ള ചർച്ചകളിൽ വിശ്വാസം നഷ്ടമായെന്നും എങ്കിലും തുല്യതയുള്ള ഒരു കരാർ അവരുമായി ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗച്ചി. സി.എൻ.എന്നിന് നൽകിയ അഭിമുഖത്തിലാണ് അരാഗച്ചിയുടെ പ്രതികരണം. യു.എസും ഇറാനും തമ്മിൽ യുദ്ധസാധ്യത വർധിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഞാൻ യുദ്ധത്തെ കുറിച്ച് ആശങ്കപ്പെടുന്നില്ല. വ്യാജ വിവരങ്ങളിലും അത്തരത്തിലുള്ള കാമ്പയിനുകളെ കുറിച്ചും തനിക്ക് ആശങ്കയുണ്ട്. ചിലർക്ക് ട്രംപിനെ യുദ്ധത്തിലേക്ക് തള്ളിയിടാനാണ് ആഗ്രഹം. സ്വന്തം താൽപര്യങ്ങൾക്ക്​ വേണ്ടിയാണ് അത് ചെയ്യുന്നത്. എന്നാൽ കൃത്യമായ തീരുമാനമെടുക്കാൻ തക്ക ബുദ്ധിയുള്ള ആളാണ് ട്രംപെന്നാണ് താൻ കരുതുന്നതെന്നും അരാഗച്ചി പറഞ്ഞു.

യു.എസുമായുള്ള ചർച്ചകളിൽ ഞങ്ങൾക്ക് വിശ്വാസം നഷ്ടമായിട്ടുണ്ട്. അത് മറികടക്കാനാണ് ശ്രമിക്കുന്നത്. ചില സൗഹൃദരാജ്യങ്ങൾ ഞങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ ശ്രമിക്കുകയാണ്. അവരുടെ പിന്തുണയോടെ ട്രംപുമായി തുല്യതയുള്ള ഒരു കരാർ ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും അബ്ബാസ് അരാഗച്ചി വ്യക്തമാക്കി. യു.എസുമായി തുടർ ചർച്ചകൾക്ക് സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

ആണവായുധങ്ങൾ നിർമിക്കരുതെന്നാണ് ട്രംപ് ആവശ്യപ്പെടുന്നത്. ആ ഇടപാടിന് ഞങ്ങൾ തയാറാണ്. എന്നാൽ, അതിന് പകരമായി തങ്ങൾക്കുമേൽ ചുമത്തിയിരിക്കുന്ന ഉപരോധങ്ങൾ നീക്കണമെന്നും അരാഗച്ചി ആവശ്യപ്പെട്ടു. യു.എസ്-ഇറാൻ യുദ്ധമുണ്ടായാൽ അത് മേഖലയിലാകെ പടരുമെന്നും അരാഗച്ചി മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Iran FM says Tehran lost "trust" with US as negotiating partner, seeks "fair and equitable" deal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.