Posted On
date_range Updated On
date_range ഇസ്രായേൽ ബന്ധം: നാലുപേരെ ഇറാൻ തൂക്കിലേറ്റി
തെഹ്റാൻ: ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന് വിവരങ്ങൾ ചോർത്തിയതിന് ഇറാൻ നാല് പൗരന്മാരെ തൂക്കിലേറ്റി.
ദേശീയ സുരക്ഷക്ക് എതിരായ പ്രവർത്തനം, തട്ടിക്കൊണ്ടുപോകൽ, അനധികൃതമായി ആയുധം കൈവശം വെക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. കഴിഞ്ഞ ജൂണിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സുപ്രീംകോടതി ശിക്ഷ ശരിവെച്ചതിനെ തുടർന്നാണ് പ്രതികളെ ഞായറാഴ്ച തൂക്കിലേറ്റിയത്. മറ്റു മൂന്നു പേർക്ക് അഞ്ചുമുതൽ പത്തുവർഷം വരെ തടവുശിക്ഷയും വിധിച്ചു.
രാജ്യത്ത് രണ്ടുമാസമായി തുടരുന്ന പ്രക്ഷോഭത്തിന് പിന്നിൽ അമേരിക്കയും ഇസ്രായേലുമാണെന്നാണ് ഇറാൻ അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.