ഗ്രാമത്തെ ചോര ചുവപ്പിൽ മുക്കി വെള്ള​െപ്പാക്കം; അമ്പരന്ന്​ സൈബർ ലോകം

ജക്കാർത്ത: ഇന്തോ​േനഷ്യയിലുണ്ടായ വെള്ളപ്പൊക്കത്തിൽ നദികൾ ചുവന്നൊഴുകുകയും ഗ്രാമങ്ങളിൽ ചുവന്നവെള്ളം നിറയുകയും ​െചയ്​തു. പരമ്പാരഗത വ്യവസായമായ തുണി കളറിങ്​ യൂനിറ്റിനെ വെള്ളപ്പൊക്കം ബാധിച്ചതിനെ തുടർന്നാണ്​ സംഭവം.

മഷിക്കൊപ്പം മഴവെള്ളം കൂടി കലർന്നതോടെ ഗ്രാമവും നദികളും ചുവന്നൊഴുകുകയായിരുന്നു. തുണിമില്ലിലെ കളറിങ്​ യൂനിറ്റിലെ ചുവപ്പുമഷിയാണ്​ വെള്ളപ്പൊക്കത്തിൽ പടർന്ന​ത്​. ഇതോടെ തൊട്ടടുത്ത ഗ്രാമമായ ജെഗ്ഗോട്ടിലേക്ക്​ ചുവന്ന വെള്ളം ഒഴുകിയെത്തി.


പടർ​െന്നാഴുകുന്ന രക്തത്തെ അനുസ്​മരിപ്പിക്കും ​വിധം വെള്ളം നിറഞ്ഞതോടെ പ്രദേശവാസികൾ നൂറുകണക്കിന്​ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. രക്തത്തെ ഓർമിപ്പിക്കു​ന്നുവെന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ ഉയർന്ന പ്രതികരണം.

ചുവന്ന വെള്ളം ഒഴുകുന്ന ചിത്രങ്ങൾ ദുരുപയോഗം ചെയ്യാൻ സാധ്യതയ​ുണ്ടെന്ന ആശങ്കയും സമൂഹ മാധ്യമങ്ങളിൽ ഉയർന്നു.

തുണികളിൽ കളർ, ഡിസൈൻ എന്നിവ നൽകുന്ന പരമ്പരാഗത വ്യവസായങ്ങളുടെ കേന്ദ്രമാണ്​ പെകലോഗൻ നഗരം. ഇവിടെ വെള്ളപ്പൊക്കം ബാധിച്ചാൽ നദികൾ നിറം മാറുന്നത്​ ആദ്യമായല്ല. കഴിഞ്ഞ മാസമുണ്ടായ വെള്ളപ്പൊക്കത്തിൽ സമീപ​​ത്തെ മറ്റൊരു ഗ്രാമത്തിലെ നദികൾ കടുംപച്ച നിറത്തിൽ ഒഴുകിയിരുന്നു.

Tags:    
News Summary - Indonesian Village Turns Red As Floods Hit Batik Manufacturing Hub

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.