ഇന്തോനേഷ്യൻ ഭൂചലനം; കൂടുതൽ മൃതദേഹം കണ്ടെടുത്തു, മരണം 56 ആയി

ജക്കാർത്ത: ഇ​േന്താനേഷ്യയിലുണ്ടായ ഭൂചലനത്തിൽ മണസംഖ്യ 56 ആയി ഉയർന്നു. തകർന്ന വീടുകളുടെയും കെട്ടിടങ്ങളുടെയും അവശിഷ്​ടങ്ങൾക്കിടയിൽനിന്ന്​ കൂടുതൽ മൃതദേഹം രക്ഷാപ്രവർത്തകർ കണ്ടെത്തുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി സുലവേസി ദ്വീപിലെ മാമുജു നഗരത്തിലും പരിസരത്തുമാണ്​ ഭൂചലനമുണ്ടായത്​. 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങളും വീടുകളും തകർന്നുവീണിരുന്നു. നഗരത്തിൽ വൈദ്യുത, ടെലിഫോൺ ബന്ധം പുനസ്​ഥാപിച്ചുവരികയാണ്​.

ഭൂചലനത്തിൽ ആയിരക്കണക്കിന്​ പേർക്ക്​ വീടില്ലാതാകുകയും 800ഓളം പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. നിരവധി പേർ അത്യാസന്ന നിലയിൽ ആശുപത്രികളിൽ ചികിത്സയിലാണ്​. മാമുജുവിൽ 47 പേരും മജേനെയിൽ ഏഴുപേരുമാണ്​ മരിച്ചതെന്ന്​ ദേശീയ ദുരന്ത നിവാരണ ഏജൻസി വക്താവ്​ പറഞ്ഞു.

415 വീടുകളാണ്​ മ​ജേനെയിൽ തകർന്നത്​. 15,000 പേർക്കാണ്​ ഇതോടെ വീട്​ നഷ്​ടപ്പെട്ടത്​. ഏജൻസി പ്രദേശത്ത്​ പരിശോധന നടത്തി വരികയാണ്​. മൂന്നുലക്ഷത്തോളം പേർ താമസിക്കുന്ന നഗരമാണ്​ മാമുജു. ഇവിടെ ഗവർണറുടെ ഓഫിസും ഷോപ്പിങ്​ മാളും ഹോട്ടലുകളുമെല്ലാം നില​ംപൊത്തിയിരുന്നു. 

Tags:    
News Summary - Indonesian teams find more bodies after earthquake death toll rises to 56

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.