ഇൻഡിഗോ വിമാനയാത്രക്കിടെ, തന്റെ ആറുവയസുകാരി മകൾക്ക് ഭക്ഷണം നൽകാൻ കാബിൻ ക്രൂ തയാറായില്ലെന്ന് വിമാനത്തിലെ യാത്രക്കാരന്റെ പരാതി. ആദ്യം കോർപറേറ്റ് ക്ലയന്റുകൾക്ക് ഭക്ഷണം നൽകുമെന്നായിരുന്നു ക്രൂ അംഗങ്ങളുടെ മറുപടി. കുട്ടി യാത്രയിലുടനീളം കരച്ചിലായിരുന്നുവെന്നും ട്വീറ്റിൽ പറയുന്നു. 'ഇൻഡിഗോ വിമാനയാത്രയിലെ മനോഹരമായ അനുഭവം' എന്നപേരിൽ ഡോ. ഒബ്ഗിൻ ആണ് ട്വീറ്റ് ചെയ്തത്.
ഇൻഡിഗോ യാത്രക്കിടെ എന്റെ ആറുവയസുള്ള മകൾക്ക് വിശന്നപ്പോൾ എന്തെങ്കിലും ഭക്ഷണം നൽകാൻ കഴിയുമോയെന്ന് കാബിൻ ക്രൂവിനോട് ചോദിച്ചു. അതിനു പണം നൽകാമെന്നും അറിയിച്ചു. ഇക്കാര്യം ആവർത്തിച്ചിട്ടും കൃത്യമായി പറയുന്നതിനു പകരം കോർപറേറ്റ് ക്ലയന്റുകൾക്കാണ് ആദ്യം ഭക്ഷണമെന്നായിരുന്നു അവർ പറഞ്ഞത്. യാത്രയിലുടനീളം മകൾ വിശന്നു കരച്ചിലായിരുന്നു. എന്നിട്ടും അവർ ഭക്ഷണം നൽകിയില്ല''-ഇതിന് ഇൻഡിഗോ അധികൃതർ മറുപടി നൽകി.
''താങ്കളുടെ വിഷമം മനസിലാക്കുന്നു. മകൾ സുഖമായിരിക്കുന്നു എന്ന് കരുതുന്നു.തീർച്ചയായും താങ്കളുടെ പരാതിപരിശോധിച്ചതിനു ശേഷം മറുപടി നൽകാമെന്നും ഇൻഡിഗോ അധികൃതർ പ്രതികരിച്ചു. ഇൻഡിഗോ അധികൃതരുടെ തികച്ചും മോശമായ പ്രവൃത്തിയായിപ്പോയെന്നും കുറഞ്ഞത് ബിസ്കറ്റോ, സ്നാക്കോ എങ്കിലും നൽകണമായിരുന്നുവെന്ന് ഒരാൾ പ്രതികരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.