യു.എൻ ഇസ്‍ലാംവിദ്വേഷ വിരുദ്ധദിനാചരണം: തീരുമാനത്തെ എതിർത്ത് ഇന്ത്യ

വാഷിങ്ടൺ: മാർച്ച് 15 ഇസ്‍ലാം വിദ്വേഷ വിരുദ്ധദിനമായി ആചരിക്കാനുള്ള തീരുമാന​ത്തിൽ ആശങ്കയറിയിച്ച് ഇന്ത്യ. ഓർഗനൈസേഷൻ ഓഫ് ഇസ്‍ലാമിക് കോഓപ്പറേഷനു വേണ്ടി പാകിസ്താൻ കൊണ്ടു വന്ന പ്രമേയം യു.എൻ പൊതുസഭ ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു.

അതേസമയം ഒരു മതവിഭാഗത്തോടുള്ള വിദ്വേഷത്തെ രാജ്യാന്തര ദിനമായി ആചരിക്കുന്നതിലാണ് ഇന്ത്യ ആശങ്കയറിയിച്ചത്. ഹിന്ദു, ബുദ്ധ, സിഖ് ഉൾപ്പടെ മറ്റ് മതങ്ങളോടുള്ള വിദ്വേഷവും വർധിച്ച് വരുന്നുണ്ട്. എല്ലാ മതങ്ങൾക്കുമെതിരായ വിദ്വേഷത്തെ എതിർത്ത് പൊതുദിനാചരണമാണ് വേണ്ടതെന്ന് ഇന്ത്യ യു.എന്നിൽ നിലപാടെടുത്തു. ഇന്ത്യൻ അംബാസിഡർ ടി.എസ്.തിരുമൂർത്തിയാണ് ഇക്കാര്യം ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ അറിയിച്ചത്.

മുസ്‍ലിംകൾക്കെതിരായ വിദ്വേഷവും വിവേചനവും പ്രതിരോധിക്കുന്നതിനായി ബോധവൽക്കരണം നടത്തുകയാണ് ദിനത്തിന്റെ പ്രധാനലക്ഷ്യം.2019ൽ ന്യൂസിലാൻഡിലെ ക്രൈസ്റ്റ് ചർച്ചിൽ രണ്ട് മസ്ജിദുകളിൽ ഭീകരാക്രമണം നടന്ന ദിനമാണ് മാർച്ച് 15.

Tags:    
News Summary - India's Take On UN's 'International Day To Combat Islamophobia' Resolution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.