ഇസ്രായേലിനെ ഇറാൻ ആക്രമിക്കുമെന്ന ആശങ്ക: ഇരുരാജ്യങ്ങളിലെയും ഇന്ത്യൻ പൗരന്മാർ എംബസിയിൽ രജിസ്റ്റർ ചെയ്യണം

ന്യൂഡൽഹി: ഇറാനിലും ഇസ്രായേലിലും താമസിക്കുന്ന ഇന്ത്യൻ പൗരന്മാർ അടുത്തുള്ള എംബസികളിൽ രജിസ്റ്റർ ചെയ്യണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദേശം. പൗരന്മാർ അതിജാഗ്രത പാലിക്കണമെന്നും അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ യാത്ര ചെയ്യരുതെന്നും നിർദേശത്തിൽ വ്യക്തമാക്കി.

ഏപ്രിൽ ഒന്നിന് സിറിയയിലെ ഇറാൻ കോൺസുലേറ്റിനുനേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് നിർദേശം. ഡ​മ​സ്ക​സി​ലെ കോ​ൺ​സു​ലേ​റ്റ് ആ​ക്ര​മി​ച്ച് മു​തി​ർ​ന്ന നേ​താ​ക്ക​ളെ വ​ധി​ച്ച ഇ​സ്രാ​യേ​ലി​നെ​തി​രെ പ്ര​തി​കാ​രം തീ​ർ​ച്ച​യാ​ണെ​ന്ന് ഇ​റാ​ൻ മു​ന്ന​റി​യി​പ്പ് നൽകിയിരുന്നു.

തു​ർ​ക്കി, ചൈ​ന, സൗ​ദി അ​റേ​ബ്യ, യു.​എ.​ഇ അ​ട​ക്കം രാ​ജ്യ​ങ്ങ​ളി​ലെ പ്ര​മു​ഖ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​റാ​നെ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന് പി​ന്തി​രി​പ്പി​ക്കാ​ൻ യു.​എ​സ് ശ്ര​മം തു​ട​രു​കയാണ്. ഇ​സ്രാ​യേ​ലി​ലേ​ക്ക് യാ​ത്ര ചെ​യ്യ​രു​തെ​ന്ന് ഇ​ന്ത്യ, ബ്രി​ട്ട​ൻ, ഫ്രാ​ൻ​സ് അടക്കമുള്ള രാ​ജ്യ​ങ്ങ​ൾ പൗ​ര​ന്മാ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യിട്ടുണ്ട്.

ഇ​റാ​ൻ, ല​ബ​നാ​ൻ, ഫ​ല​സ്തീ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും പു​റ​പ്പെ​ട​രു​തെ​ന്ന് ഫ്രാ​ൻ​സ് ന​ൽ​കി​യ അ​റി​യി​പ്പി​ൽ പ​റ​യു​ന്നു. ഇ​റാ​നി​ലേ​ക്ക് പോ​ക​രു​തെ​ന്ന് ഇ​ന്ത്യ​യും മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഇ​സ്രാ​യേ​ലി​ലെ ത​ങ്ങ​ളു​​ടെ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​ർ തെ​ൽ അ​വീ​വ്, ജ​റൂ​സ​ലം, ബീ​ർ​ഷെ​ബ ന​ഗ​ര​ങ്ങ​ൾ​ക്ക് പു​റ​ത്തു​പോ​ക​രു​തെ​ന്ന് യു.​എ​സ് ഉ​ത്ത​ര​വി​റ​ക്കി.

അടുത്ത 24 മുതൽ 48 മണിക്കൂറിനകം ഇറാൻ ഇസ്രായേൽ മണ്ണിൽ ആക്രമണം നടത്തിയേക്കുമെന്ന് അമേരിക്കൻ ഇൻറലിജൻസിനെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു.

ആക്രമണം വൈകാതെയുണ്ടാവുമെന്നാണ് തന്റെ കണക്കുകൂട്ടലെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ‘ആക്രമണം അരുതെന്നാണ് ഇറാനോട് പറയാനുള്ളത്. ഇസ്രായേലിനെ പിന്തുണക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഞങ്ങൾ അത് തന്നെ ചെയ്യും. ഇറാന് വിജയിക്കാനാവില്ല’ -ബൈഡൻ പറഞ്ഞു. നേരത്തെ വൈറ്റ് ഹൗസ് വക്താവ് ജോൺ കിർബിയും ഇറാന്റെ ഇസ്രായേൽ ആക്രമണം വൈകാതെ ഉണ്ടാവുമെന്ന് പറഞ്ഞിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ വൈറ്റ് ഹൗസ് വക്താവും തയാറായിരുന്നില്ല.

Tags:    
News Summary - Indians residing in iran and israel register themselves in respective embassies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.