ഇന്ത്യൻ വംശജ നൈരിത ചക്രബർത്തി 'ഹിസ്റ്ററിക് ഇംഗ്ലണ്ട്' കമീഷണർ

ലണ്ടൻ: വാസ്തുവിദഗ്ധയും രൂപകൽപന ഉപദേശകയുമായ ഇന്ത്യൻ വംശജ നൈരിത ചക്രബർത്തിയെ യു.കെയിലെ ചരിത്ര നിർമിതികളുടെയും സ്മാരകങ്ങളുടെയും പ്രധാന സമിതിയായ ഹിസ്റ്ററിക് ഇംഗ്ലണ്ടിന്റെ കമീഷണറായി നിയമിച്ചു.

രാജ്യത്തിന്റെ ചരിത്രവും പൈതൃകവും സംരക്ഷിക്കാൻ ചുമതലയുള്ള പൊതുസ്ഥാപനമാണ് ഹിസ്റ്ററിക് ഇംഗ്ലണ്ട്. ഡൽഹിയിലെ സ്കൂൾ ഓഫ് ആർക്കിടെക്ചറിൽനിന്ന് പഠനം പൂർത്തിയാക്കി യു.കെയിലേക്ക് ചേക്കേറിയതാണ് ഡൽഹി സ്വദേശിനിയായ നൈരിത. പൈതൃകം, രൂപകൽപന, നഗരരൂപകൽപന മേഖലകളിൽ 16 വർഷത്തെ പരിചയസമ്പത്തിന്നുടമയാണ്. നിലവിൽ ഹിസ്റ്ററിക് ഇംഗ്ലണ്ടിന്റെ ഉപദേശക സമിതി അംഗമായ നൈരിത ജൂലൈ ഒന്നിന് നാലുവർഷ കാലാവധിയോടെ പുതിയ പദവിയിൽ ചുമതലയേൽക്കും.

Tags:    
News Summary - Indian origin girl become Historic England commissioner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.