ഇ​ന്ത്യ​ൻ ​നാ​വി​ക​സേ​ന​യു​ടെ ക​പ്പ​ൽ ദു​ബൈ റാ​ശി​ദ്​ പോ​ർ​ട്ടി​ൽ എ​ത്തി​യ​പ്പോ​ൾ

ഇന്ത്യൻ നേവിയുടെ പരിശീലന കപ്പലുകൾ ദുബൈയിൽ

ദുബൈ: ഇന്ത്യൻ നാവിക സേനയുടെ പരിശീലന സംഘവുമായി മൂന്ന് കപ്പലുകൾ ദുബൈ റാശിദ് തുറമുഖത്തെത്തി. യു.എ.ഇ നാവിക സേന ഉദ്യോഗസ്ഥരും ഇന്ത്യൻ എംബസിയിലെ ഡിഫൻസ് അറ്റാഷെയും ചേർന്ന് സ്വീകരിച്ചു.ഐ.എൻ.എസ് ടിർ, ഐ.എൻ.എസ് സുജാത, സി.ജി.എസ് സാരഥി എന്നിവയാണ് ദുബൈയിലെത്തിയത്. യു.എ.ഇ നാവിക ഉദ്യോഗസ്ഥരുമായി ആശയ വിനിമയം നടത്തിയതിനുപുറമെ അവർ കപ്പൽ സന്ദർശിക്കുകയും ചെയ്തു.

നാവികസേന സംഘവും പൊതുസമൂഹവും തമ്മിലുള്ള കൂടിക്കാഴ്ചക്കും പരിശീലനം വീക്ഷിക്കാനുള്ള സൗകര്യമൊരുക്കാനും പദ്ധതിയുണ്ട്. ഒക്ടോബർ നാലിന് കുവൈത്തിലെ പോർട്ട് അൽ ഷുവൈക്കയിൽ ഇതേ കപ്പലുകൾ എത്തിയിരുന്നു. അവിടെ നടന്ന പരിശീലനത്തിന് ശേഷമാണ് യു.എ.ഇയിൽ എത്തിയത്. ഇന്ത്യയും യു.എ.ഇയും തമ്മിലെ സുഹൃദ്ബന്ധവും സഹകരണവും ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് സന്ദർശനം.

കൊച്ചി കേന്ദ്രീകരിച്ച് പരിശീലനം നടത്തുന്ന സംഘമാണ് ദുബൈയിൽ എത്തിയത്. വ്യാപാരം, നിക്ഷേപം, ഊർജം, ഭക്ഷ്യസുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം, സംസ്കാരം, പ്രതിരോധം തുടങ്ങിയ മേഖലകളിൽ പരസ്പരം സഹകരിക്കുന്നതിന് പുറമെയാണ് സൈനിക സഹകരണവും. 

Tags:    
News Summary - Indian Navy training ships in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-15 04:33 GMT