പ്രമുഖ ഇന്ത്യൻ എപിഡമിയോളജിസ്​റ്റ്​ ഡബ്ല്യു.എച്ച്​.ഒ ഉപദേശക സംഘത്തിൽ

യുനൈറ്റഡ്​ നേഷൻസ്​: ഇന്ത്യയിലെ മുൻനിര എപിഡമിയോളജിസ്​റ്റ് (സാംക്രമിക രോഗവിദഗ്​ധൻ)​ ഡോ. രമൺ ഗംഗാഖേദ്​കർ ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്​.ഒ) യുടെ വിദഗ്​ധ പാനലിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടു. കോവിഡ്​-19ന്​ കാരണമായ സാർസ്​ കോവ്​-2 ഉൾപ്പെടെയുള്ള ​ വൈറസുകളുടെ ഉത്ഭവത്തെക്കുറിച്ചുള്ള ഗവേഷണത്തിനായി ഡബ്ല്യു.എച്ച്​.ഒ നിയോഗിച്ച 26 അംഗ വിദഗ്​ധ ശാസ്​ത്രസംഘത്തി​െൻറ പാനലിലേക്കാണ്​ തെരഞ്ഞെടുത്തത്​.

എപിഡമിയോളജി, ആനിമൽ ഹെൽത്ത്​, ഇക്കോളജി, ക്ലിനിക്കൽ മെഡിസിൻ, വൈറോളി തുടങ്ങി വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്ന 700ലേറെ അപേക്ഷകരിൽനിന്നാണ്​ ഇദ്ദേഹത്തെ തെരഞ്ഞെടുത്തത്​. ഇന്ത്യൻ കൗൺസിൽ ഓഫ്​ മെഡിക്കൽ റിസർച്ചിലെ (ഐ.സി.എം.ആർ) എപിഡമിയോളജി ആൻഡ്​​ കമ്യൂണിക്കബിൾ ഡിസീസസ്​ മുൻ മേധാവിയാണ്​ ഇദ്ദേഹം.

എയ്​ഡ്​സിനു കാരണമായ എച്ച്​​.ഐ.വിയെക്കുറിച്ചുള്ള പഠനത്തിൽ നിർണായക സംഭാവനകൾ നൽകിയിട്ടുണ്ട്​ ഇദ്ദേഹം. പുണെയിലെ നാഷനൽ എയ്​ഡ്​സ്​ റിസർച്​​ ഇൻസ്​റ്റിറ്റ്യൂട്ടി​െൻറ ഡയറക്​ടർ ഇൻ ചാർജ്​ ആയിരുന്നു.

Tags:    
News Summary - indian epidemiologist in WHO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.