വാഷിങ്ടൺ: യു.എസിലെ അനധികൃത കുടിയേറ്റക്കാരുടെ വിഷയത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ശരിയായത്’ ചെയ്യുമെന്ന് കരുതുന്നതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫെബ്രുവരിയിൽ മോദി യു.എസ് സന്ദർശിച്ചേക്കുമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞു.
കഴിഞ്ഞദിവസം ഇരുനേതാക്കളും ദീർഘനേരം ടെലിഫോൺ സംഭാഷണം നടത്തിയതായി വൈറ്റ് ഹൗസ് വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു. സംഭാഷണം ഫലപ്രദമായിരുന്നുവെന്നും ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്ന വിഷയം ചർച്ചയായെന്നും വൈറ്റ് ഹൗസ് അറിയിച്ചു. അമേരിക്കയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായി ഉയർന്ന ചുങ്കം ഈടാക്കുന്ന ചൈനക്കും ഇന്ത്യക്കും ബ്രസീലിനും തിരികെ കടുത്ത തീരുവ ചുമത്തുമെന്ന് േഫ്ലാറിഡ റിട്രീറ്റിൽ സംസാരിക്കവേ ട്രംപ് തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ആരാഞ്ഞപ്പോൾ, എല്ലാ പ്രശ്നങ്ങളും ചർച്ചയിലൂടെ പരിഹരിക്കുമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.