രുചിര കാംബോജ്

ആഗോള ഭീകരരെ കരിമ്പട്ടികയിൽ പെടുത്തുന്നത് തടയാൻ ശ്രമമെന്ന് ഇന്ത്യ

ഐക്യരാഷ്ട്രസഭ: ആഗോളതലത്തിൽ ഭീകരരെ കരിമ്പട്ടികയിൽ പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ ന്യായീകരണങ്ങൾ ഇല്ലാതെ തടയുന്നത് നീതീകരികാനാവില്ലെന്ന് ഇന്ത്യ. ചൈനയെയും പാകിസ്ഥാനെയും പരോക്ഷമായി സൂചിപ്പിച്ചായിരുന്നു ഇന്ത്യയുടെ പരാമർശം. യു.എൻ സെക്യൂരിറ്റി കൗൺസിലിന്റെ വിശ്വാസ്യതയെ തകർക്കുന്നത് ഇത്തരം നടപടികളാണെന്നും ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കംബോജ് പറഞ്ഞു.

ചൊവ്വാഴ്ച സെക്യൂരിറ്റി കൗൺസിലിന്റെ പ്രവർത്തന രീതികളെക്കുറിച്ചുള്ള തുറന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അവർ. ഉപരോധ സമിതികളുടെ പ്രവർത്തന രീതികൾ സുതാര്യതക്ക് ഊന്നൽ നൽകണമെന്നും രാഷ്ട്രീയ പരിഗണനകളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കരുതെന്നും അവർ പറഞ്ഞു. ഈ വർഷം ജൂണിൽ ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ സാജിദ് മിറിനെ മുംബൈ ഭീകര ആക്രമണകേസിൽ പങ്കാളിയാക്കാൻ ഇന്ത്യയും യു.എസും നടത്തിയ ശ്രമം ചൈന തടഞ്ഞതാണ് ഏറ്റവും പുതിയ ഉദാഹരണം.

നാല് മാസത്തിനിടെ പല തവണയാണ് ഇന്ത്യയുടെയും യു.എസിന്റെയും ശ്രമങ്ങളെ യൂഎൻ.കൗൺസിലിൽ ചൈന തടയുന്നത്. ഇന്ത്യക്ക് സുരക്ഷാ കൗൺസിലിന്റെ പ്രവർത്തന രീതികൾ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ആശങ്കകളുണ്ടെന്നും കാംബോജ് എടുത്തുപറഞ്ഞു. 

Tags:    
News Summary - India says it is trying to prevent blacklisting of global terrorists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.