ശ്രീലങ്കക്ക് വീണ്ടും സഹായഹസ്തവുമായി ഇന്ത്യ; ജീവൻരക്ഷാ മരുന്നുകളും ഉപകരണങ്ങളും എത്തിച്ചു

ജാഫ്ന: ശ്രീലങ്കയിലെ ജനങ്ങളെ സഹായിക്കുന്നതിനായി ജീവൻരക്ഷാ മരുന്നുകളും ഉപകരണങ്ങളും എത്തിച്ച് ഇന്ത്യ. രണ്ട് ട്രക്ക് ലോഡ് ജീവൻരക്ഷാ മരുന്നുകളും ഉപകരണങ്ങളുമാണ് ജാഫ്ന ടീച്ചിംങ് ആശുപത്രിയിൽ ഇന്ത്യ എത്തിച്ചത്.

ജാഫ്നയിലെ കൗൺസിലേറ്റ് ജനറൽ ഓഫ് ഇന്ത്യ രകേഷ് നടരാജ് ജി.ടി.എച്ച് ആക്ടിങ് ഡയറക്ടർ ഡോ. നന്തകുമാറിന് സഹായം കൈമാറി. ഇതിലൂടെ ശ്രീലങ്കയിലെ വടക്കൻ പ്രവശ്യയിലെ രോഗികൾക്ക് സഹായം ഉറപ്പാക്കാൻ കഴിയും. കൂടുതൽ സഹായം ഇന്ത്യ പിന്നീട് എത്തിക്കും.

സാമ്പത്തിക മാന്ദ്യം രൂക്ഷമായ ശ്രീലങ്കയിലേക്ക് നേരത്തെയും ഇന്ത്യ സഹായം എത്തിച്ചിരുന്നു. 'അയൽക്കാർ ആദ്യം' എന്ന നയത്തിന്‍റെ ഭാഗമായാണിത്. കൊളംബോയിലെ ഹൈക്കമ്മീഷണർ ഗോപാൽ ബാഗ്ലെ 3.3 ടൺ മെഡിക്കൽ ഉപകരണങ്ങൾ 1990 സുവസേരിയ ആബുലൻസ് സർവീസിന് നൽകിയിരുന്നു. മാർച്ചിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ കൊളംബോയിലെ സുവസേരിയ ഹെഡ്കോട്ടേഴ്സ് സന്ദർശിച്ചപ്പോൾ മെഡിക്കൽ ഉപകരണങ്ങളുടെ ക്ഷാമം അദ്ദേഹത്തെ ധരിപ്പിച്ചിരുന്നു എന്നും ബാഗ്ലെ പറഞ്ഞു.

ശ്രീലങ്കയിലെ ഇന്ത്യൻ ആക്ടിംങ് ഹൈകമ്മീഷണർ വിനോദ് കെ. ജേക്കബ് ആരോഗ്യമന്ത്രി കഹേലിയ രാമബുക് വേലക്ക് 25 ടൺ മെഡിക്കൽ ഉപകരണങ്ങൾ കൈമാറിയിരുന്നു.

Tags:    
News Summary - India Provides 2 Truckloads Of Life-Saving Drugs, Equipment To Sri Lanka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.