സമരം അവസാനിപ്പിച്ച് ഇംറാൻ ഖാൻ; ആറ് ദിവസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ലെങ്കിൽ കൂടുതൽ പ്രതിഷേധങ്ങൾ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്

ഇസ്ലാമാബാദ്: പാകിസ്താനിൽ ശഹ്ബാസ് ശരീഫ് സർക്കാരിനെതിരെ ഇന്നലെ ഇംറാൻ ഖാന്‍റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചതോടെ സർക്കാരിന് മുന്നറിയിപ്പുമായി ഇംറാൻ ഖാൻ. രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്തിയില്ലെങ്കിൽ വരും ദിവസങ്ങളിൽ കൂടുതൽ ജനകീയ പ്രതിഷേധങ്ങൾ നേരിടേണ്ടി വരുമെന്ന് ഇംറാൻ ഖാൻ മുന്നറിയിപ്പ് നൽകി.

പ്രതിഷേധ മാർച്ചിന് മുന്നോടിയായി പ്രതിഷേധക്കാരെ തടയുന്നതിന് ഇസ്ലാമാബാദിലേക്കുള്ള എല്ലാ പ്രധാന റോഡുകളും സർക്കാർ നിർദേശ പ്രകാരം പൊലീസ് ഉപരോധിച്ചിരുന്നു. എന്നാൽ മാർച്ച് നടത്താൻ പാക് സുപ്രീം കോടതി ഇംറാൻ ഖാന് അനുമതി നൽകിയതോടെ ആയിരക്കണക്കിന് പി.ടി.ഐ പ്രവർത്തകർ തലസ്ഥാന നഗരത്തിൽ ഒത്തുകൂടി.

ആറ് ദിവസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണം. അസംബ്ലികൾ പിരിച്ച് വിട്ട് ജൂണിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന് വലിയ ജനക്കൂട്ടത്തിന് മുന്നിൽ അദ്ദേഹം സർക്കാരിനോട് ആഹ്വാനം ചെയ്തു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ പുതിയ റാലികൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുകയും ശേഷം കൂടി നിന്ന ജനങ്ങളോട് പിരിഞ്ഞ് പോകണമെന്ന് അഭ്യർഥിക്കുകയും ചെയ്തു.

രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യമുന്നയിച്ച് ഇസ്ലാമാബാദിൽ നടന്ന മാർച്ചിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. പ്രതിഷേധക്കാർ തലസ്ഥാനത്തേക്ക് പ്രവേശിക്കാതിരിക്കാൻ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ ആളുകൾ നീക്കം ചെയ്തത് പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷത്തിന് കാരണമായി. പി.ടി.ഐ പ്രവർത്തകർ മെട്രോ സ്റ്റേഷനുകളിലുൾപ്പടെ തീവെച്ചു.

ഇം​റാ​നെതിരായ കോ​ട​തി​യ​ല​ക്ഷ്യം റ​ദ്ദാ​ക്കി

ഇ​സ്‍ലാ​മാ​ബാ​ദ്: പ്ര​തി​ഷേ​ധ​റാ​ലി ന​ട​ത്തി​യ​തി​ന്റെ പേ​രി​ൽ പാ​കി​സ്താ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​നെ​തി​രെ സ​മ​ർ​പ്പി​ച്ച കോ​ട​തി​യ​ല​ക്ഷ്യ കേ​സ് സു​പ്രീം​കോ​ട​തി ത​ള്ളി. ചീ​ഫ് ജ​സ്റ്റി​സ് ഉ​മ​ർ അ​ത്ത ബന്തിയാ​ൽ അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ബെ​ഞ്ചാ​ണ് വി​ധി പ​റഞ്ഞ​ത്. സു​പ്രീം​കോ​ട​തി​ ഉ​ത്ത​ര​വ് ലം​ഘി​ച്ചാ​ണ് പാ​കി​സ്താ​ൻ തെ​ഹ്‍രീ​കെ ഇ​ൻ​സാ​ഫ് പാ​ർ​ട്ടി നേ​താ​വാ​യ ഇം​റാ​ൻ റാ​ലി ന​ട​ത്തി​യ​തെ​ന്നു കാ​ണി​ച്ച് സ​ർ​ക്കാ​റി​നു​വേ​ണ്ടി അ​റ്റോ​ണി ജ​ന​റ​ൽ അ​ഷ്ത​ർ ഔ​സ​ാഫ് സ​മ​ർ​പ്പി​ച്ച ഹ​ര​ജി ബെ​ഞ്ച് ത​ള്ളി.

രാ​ജ്യ ത​ല​സ്ഥാ​ന​ത്ത് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്താ​ൻ ഇം​റാ​ന് പാ​ക് സു​പ്രീം​കോ​ട​തി അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. പി​ന്നാ​ലെ സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധ റാ​ലി ന​ട​ത്തു​ന്ന​തി​ന് ഡി-​ചൗ​ക്കി​ൽ ഒ​ത്തു​ചേ​രാ​ൻ അ​ദ്ദേ​ഹം അ​നു​യാ​യി​ക​ളോ​ട് ആ​ഹ്വാ​നം ചെ​യ്തു. ഇ​തോ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​തി​ഷേ​ധ​ക്കാ​ർ സ്ഥ​ല​ത്ത് ത​ടി​ച്ചു​കൂ​ടി ബാ​രി​ക്കേ​ഡു​ക​ൾ നീ​ക്കാ​ൻ തു​ട​ങ്ങി. ഇ​ത് പൊ​ലീ​സും പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് ന​യി​ച്ചു. ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ലെ എ​ച്ച്-9 സെ​ക്ട​റി​ലെ ഗ്രൗ​ണ്ടി​ലാ​ണ് റാ​ലി ന​ട​ത്താ​ൻ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. എ​ന്നാ​ൽ ഡി-​ചൗ​ക്കി​ൽ റാ​ലി ന​ട​ത്താ​നു​ള്ള ഖാ​ന്‍റെ തീ​രു​മാ​നം ഉ​ത്ത​ര​വി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്നും ഭ​ര​ണ​ക​ക്ഷി ആ​രോ​പി​ച്ചു. രാ​ജ്യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ജ​ന​കീ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന് ഇം​റാ​ൻ മു​ന്ന​റി​യി​പ്പു ന​ൽ​കി. പാ​കി​സ്താ​നി​ൽ എ​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്ന​തി​നെ കു​റി​ച്ച് സ​ർ​ക്കാ​ർ തീ​രു​മാ​നി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ശ​ഹ്ബാ​സ് ശ​രീ​ഫ് പ്ര​തി​ക​രി​ച്ചു.

Tags:    
News Summary - Imran Khan's 6-Day Ultimatum To New Pakistan Regime For Fresh Polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.