ലണ്ടൻ: യു.കെയിൽ അനധികൃതമായി ജോലിചെയ്തുവെന്ന ഇന്ത്യക്കാർ ഉൾപ്പെടെ 60 പേർ അറസ്റ്റിലായതായി ബ്രിട്ടീഷ് സർക്കാർ അറിയിച്ചു. ഇന്ത്യക്കാരെ കൂടാതെ ബ്രസീൽ, അൽജീരിയ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് അറസ്റ്റിലായവർ.
ഇവരിൽ ഭൂരിഭാഗം പേരും ഇരുചക്രവാഹനങ്ങളിൽ ഭക്ഷണം വിതരണംചെയ്യുന്ന കമ്പനിയിലെ ജീവനക്കാരാണ്. യു.കെ ആഭ്യന്തര മന്ത്രാലയം ചൊവ്വാഴ്ച പുറത്തുവിട്ട കണക്കുകൾപ്രകാരം അനധികൃത കുടിയേറ്റക്കാരിൽ കൂടുതൽ പേർ ഇന്ത്യയിൽനിന്നുള്ളവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.