ബീജിങ്: യുദ്ധമാണ് യു.എസിന് വേണ്ടതെങ്കിൽ അതിന് തയാറാണെന്ന് ചൈന. തീരുവ യുദ്ധമാണങ്കിലും വ്യാപാരയുദ്ധമാണെങ്കിലും മറ്റേതെങ്കിലും തരത്തിലുള്ള യുദ്ധമാണെങ്കിലും ചൈന അതിന് തയാറാണ്. അവസാനം കാണുന്നത് വരെ പോരാടുമെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ലിൻ ജിയാൻ പറഞ്ഞു. ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.
യു.എസ് ചൈനക്ക് മേൽ 10 ശതമാനം അധിക തീരുവ ചുമത്തിയതിനെ സംബന്ധിച്ചുള്ള ചോദ്യത്തിനായി ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവിന്റെ പ്രതികരണം. നിസാര കാരണങ്ങൾ പറഞ്ഞാണ് യു.എസ് ചൈനക്ക് അധിക തീരുവ ചുമത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
യു.എസിനെ സഹായിക്കാനാണ് ചൈന ശ്രമിച്ചിട്ടുള്ളത്. ചൈനയുടെ ഈ ശ്രമങ്ങളെ അംഗീകരിക്കുന്നതിന് പകരം കുറ്റം മുഴുവൻ ഞങ്ങളുടെമേൽ ചാർത്താനാണ് യു.എസ് ശ്രമിക്കുന്നത്. കൂടുതൽ തീരുവ ചുമത്തി ചൈനയെ സമ്മർദത്തിലാക്കാനാണ് യു.എസ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഭീഷണി ഞങ്ങളുടെയടുത്ത് വിലപ്പോകില്ല. ചൈനയുമായി ഒരു പ്രശ്നം ചർച്ച ചെയ്യുന്നതിനുള്ള നല്ല വഴി ഇതല്ലെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് മുന്നറിയിപ്പ് നൽകി. പ്രശ്നം പരിഹരിക്കണമെന്ന് യു.എസ് ആഗ്രഹിക്കുന്നുണ്ടെങ്കിൽ ചൈനയുമായി ചർച്ചക്ക് തയാറാവുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.