വിജയം ഉറപ്പിച്ച്​ ബൈഡൻ, പിന്നാലെ ആദ്യ ഭരണ തീരുമാനവും

വാഷിങ്​ടൺ: യു.എസ്​ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ വിജയ പ്രതീക്ഷ പങ്കുവെച്ച ഡെമോക്രാറ്റിക്​ സ്​ഥാനാർഥി ജോ ബൈഡൻ ത​െൻറ ആദ്യ ഭരണതീരുമാനവും പുറത്തുവിട്ടു. പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​െൻറ നയങ്ങളെ തിരുത്തുന്നതാണ്​ ആദ്യ തീരുമാനം. കാലാവസ്​ഥ വ്യതിയാനം നേരിടാനുള്ള പാരീസ്​ ഉടമ്പടിയിൽ യു.എസ്​ വീണ്ടും ചേരുമെന്നതാണ്​ ബൈഡ​െൻറ പ്രഖ്യാപനം.

ട്രംപി​െൻറ വിവാദ പരമായ തീരുമാനങ്ങളിലൊന്നായിരുന്നു പാരീസ്​ ഉടമ്പടിയിൽനിന്നുള്ള യു.എസി​െൻറ ഇറങ്ങിപ്പോക്ക്​. 'ഇന്ന്​ പാരീസ്​ ഉടമ്പടിയിൽനിന്ന്​ ട്രംപ്​ ഭരണകൂടം ഔദ്യോഗികമായി പുറത്തുപോരുന്നു. കൃത്യം 77 ദിവസത്തിനുള്ളിൽ ബൈഡൻ ഭരണകൂടം വീണ്ടും ചേരും' -​ജോ ബൈഡൻ ട്വീറ്റ്​ ചെയ്​തു.

പാരീസ്​ ഉടമ്പടിയിൽനിന്ന്​ യു.എസ്​ ഔദ്യോഗികമായി പുറത്തുപോകുന്ന ദിവസമാണിന്ന്​. ഇതുസംബന്ധിച്ച്​ എ.ബി.സി ന്യൂസി​െൻറ വാർത്ത പങ്കുവെച്ചാണ്​ ബൈഡ​െൻറ ട്വീറ്റ്​. ബൈഡ​െൻറ ആദ്യ ഭരണകൂട തീരുമാനം വന്നതോടെ ബൈഡൻ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടാൽ ട്രംപി​െൻറ പല നയങ്ങളും തിരുത്തുമെന്ന്​ ഉറപ്പായി.

അതേസമയം യു.എസിൽ വോ​ട്ടെണ്ണൽ പുരോഗമിക്കുകയാണ്​. ഡെമോക്രാറ്റിക്​ സ്​ഥാനാർഥി ജോ ബൈഡൻ 264 ഇലക്​ടറൽ വോട്ടുകളും റിപ്പബ്ലിക്കൻ സ്​ഥാനാർഥി ഡോണൾഡ്​ ട്രംപ്​ 219 ​വോട്ടുകളും സ്വന്തമാക്കി. പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെടാൻ 270 ഇലക്​ടറൽ വോട്ടുകളാണ്​ ആവ​ശ്യം.

Tags:    
News Summary - If elected, Biden commits to rejoin climate accord US just abandoned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.