ലണ്ടൻ: ഏറെ സങ്കീർണമായ അഭയാർഥി പ്രശ്നത്തിൽ ആരോഗ്യകരമായ സമീപനം സ്വീകരിക്കുമെന്ന ഉറപ്പുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിക്കുന്ന ഇന്ത്യൻ വംശജൻ ഋഷി സുനക്.
10 നിർദേശങ്ങളടങ്ങിയ പദ്ധതിയാണ് അഭയാർഥിപ്രശ്നം പരിഹരിക്കാനും യു.കെയുടെ അതിർത്തികൾ സംരക്ഷിക്കാനുമായി ഋഷി സുനക് മുന്നോട്ടുവെക്കുന്നത്. താൻ തെരഞ്ഞെടുക്കപ്പെട്ടാൽ യൂറോപ്യൻ മനുഷ്യാവകാശ കോടതിയുടെ അധികാരങ്ങൾ നിയന്ത്രിക്കുമെന്നും അഭയാർഥിത്വം തേടിയിട്ടും ലഭിക്കാത്തവരെയും കുറ്റവാളികളെയും തിരിച്ചെടുക്കാൻ രാജ്യങ്ങൾ വിസമ്മതിച്ചാൽ സഹായധനം തടഞ്ഞുവെക്കുമെന്നും അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കാൻ ക്രൂയിസ് കപ്പലുകൾ ഉപയോഗിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.
എതിരാളി ലിസ് ട്രസിനേക്കാൾ ജനപിന്തുണയിൽ സുനക് പിറകിലാണെന്ന റിപ്പോർട്ടുകൾക്കിടെ കൺസർവേറ്റിവ് പാർട്ടിയിലെ തീവ്ര വലതുപക്ഷക്കാരെ കൈയിലെടുക്കാനാണ് സുനകിന്റെ നീക്കമെന്നാണ് സൂചന. തന്റെ ഇന്ത്യൻ കുടിയേറ്റ വേരുകളും ഡെയ്ലി ടെലഗ്രാഫിൽ എഴുതിയ ലേഖനത്തിൽ സുനക് പരാമർശിക്കുന്നുണ്ട്. കൺസർവേറ്റിവ് പാർട്ടി അംഗങ്ങൾക്കിടയിൽ നടക്കുന്ന തപാൽ വോട്ടെടുപ്പ് ഫലം സെപ്റ്റംബർ അഞ്ചിനാണ് പുറത്തുവരുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.