കയാക്കിങ്ങിനിറങ്ങിയ യുവാവിനെ കൂറ്റന്‍ തിമിംഗലം വിഴുങ്ങുന്നതിന്‍റെയും പിന്നാലെ പുറത്തേക്ക് തുപ്പുന്നതിന്‍റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ചിലിയിലെ പെറ്റാഗോണിയ മേഖലയില്‍ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. മറ്റൊരു കയാക്കില്‍ ഒപ്പമുണ്ടായിരുന്ന പിതാവ് യുവാവിന്റെ വിഡിയോ ചിത്രീകരിക്കുന്നതിനിടയിലാണ് സംഭവം.
അഡ്രിയാന്‍ സിമാന്‍കാസ് എന്ന 24കാരനാണ് തിമിംഗലത്തിന്റെ വായിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. ജലോപരിതലത്തിലേക്ക് എത്തിയ തിമിംഗലത്തിന്റെ വായില്‍ യുവാവും യുവാവിന്റെ കയാക്കിങ് ബോട്ടും കുടുങ്ങുകയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ തിമിംഗലം യുവാവിനേയും ബോട്ടും തിരിച്ചു തുപ്പിയതോടെ ഇയാള്‍ അത്ഭുതകരമായി രക്ഷപെട്ടു.
മരിച്ചുപോയെന്ന് കരുതിയെന്നാണ് അഡ്രിയാൻ അത്ഭുത രക്ഷപ്പെടലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്. തന്‍റെ മുഖത്താകെ ഒരു വഴുവഴുപ്പാണ് അനുഭവപ്പെട്ടതെന്നും ഇരുട്ടായതിനാൽ ഒന്നും കണ്ടില്ലെന്നും അഡ്രിയാൻ പറഞ്ഞു. തിമിംഗലം വിഴുങ്ങുകയാണെന്ന ചിന്തയുണ്ടായിരുന്നു. ഇനിയെന്തു ചെയ്യുമെന്ന ആലോചന ഉള്ളിൽ വന്നു. എന്നാൽ, അപ്പോഴേക്കും എന്നെ പുറത്തേക്ക് തുപ്പി -അഡ്രിയാൻ പറയുന്നു.
വെള്ളത്തിന് മുകളിലേക്ക് ഉയര്‍ന്നുവന്ന ഹംപ്ബാക്ക് ഇനത്തില്‍പ്പെട്ട തിമിംഗിലമാണ് അഡ്രിയാനെ വിഴുങ്ങിയത്. വെള്ളത്തിലേക്ക് താഴ്ന്ന തിമിംഗലം രണ്ട് സെക്കൻഡിനുള്ളിൽ യുവാവിനെ പുറത്തേക്ക് തുപ്പുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.