ബ്രസീലിയ: ബ്രസീലില്‍ ബലൂണ്‍ സവാരിക്കിടെ തീപ്പിടിച്ച് താഴേക്ക് പതിച്ച് എട്ട് വിനോദസഞ്ചാരികൾക്ക് ദാരുണാന്ത്യം. ഹോട്ട്-എയർ ബലൂൺ സഞ്ചാരികളുമായി പറക്കുന്നതിനിടെ തീപ്പിടിക്കുകയായിരുന്നു. സാന്റാ കാതറീനയില്‍ ശനിയാഴ്ചയാണ് സംഭവം. അപകട ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്.
21 പേരായിരുന്നു ബലൂണിൽ സഞ്ചരിച്ചിരുന്നത്. പരിക്കേറ്റ 13 സഞ്ചാരികളെ സമീപത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി ഫയര്‍ ഡിപാര്‍ട്‌മെന്റ് അറിയിച്ചു.
ബലൂണിന്‍റെ പൈലറ്റും സാരമായി പരിക്കേറ്റവരിലുൾപ്പെടും. ബലൂണിനകത്ത് തീപടർന്നതോടെ താഴേക്ക് കൊണ്ടുവരാൻ ശ്രമിച്ചു. കത്തിപ്പടർന്നതോടെ ആളുകളോട് ചാടി രക്ഷപ്പെടാനും ആവശ്യപ്പെട്ടു. ചിലർ ചാടി രക്ഷപ്പെട്ടു. എന്നാൽ എല്ലാവർക്കും ചാടാനായില്ല. തീപ്പിടിച്ച ബലൂൺ വീണ്ടും ആകാശത്തേക്ക് ഉയർന്നു. പിന്നീട് പൂർണമായും കത്തി നിലത്ത് പതിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.