ജർമനിയിലെ ഹാംബർഗ് വിമാനത്താവളത്തിന്റെ റൺവേയിലേക്ക് തോക്കുധാരി കാർ ഓടിച്ചു കയറ്റി

ബർലിൻ: ജർമനിയിലെ ഹാംബർഗ് വിമാനത്താവളത്തിന്റെ റൺവേയിലേക്ക് തോക്കുധാരി കാർ ഓടിച്ചു കയറ്റി. ജർമൻ പൊലീസാണ് വിമാനത്താവളത്തിലെ അടിയന്തര സാഹചര്യം സംബന്ധിച്ച് അറിയിപ്പ് നൽകിയത്. ഇയാൾക്കൊപ്പം ഒരു കുട്ടിയും ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

ഹാംബർഗ് വിമാനത്താവളത്തിൽ ​പ്രധാനപ്പെട്ടൊരു ഓപ്പറേഷൻ നടക്കുകയാണെന്ന് ജർമൻ പൊലീസ് അറിയിച്ചു. അടിയന്തര സേവനങ്ങൾക്കുള്ള സംഘവുമായി ഞങ്ങൾ വിമാനത്താവളത്തിലുണ്ടെന്ന് ജർമൻ പൊലീസിന്റെ അറിയിപ്പ് സന്ദേശത്തിലുണ്ട്. എയർപോർട്ടിന്റെ വെബ്സൈറ്റ് നൽകുന്ന വിവരപ്രകാരം ഇവിടെ നിന്നുള്ള ടേക്ക് ഓഫും ലാൻഡിങ്ങും താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.

പ്രാദേശിക സമയം രാത്രി എട്ട് മണിയോടെ സെക്യൂരിറ്റി ഏരിയയിലൂടെയാണ് ഇയാൾ വിമാനത്താവളത്തിൽ പ്രവേശിച്ചത്. രണ്ട് തവണ ഇയാൾ ആകാശത്തേക്ക് വെടിവെക്കുകയും കുപ്പിയിൽ തീനിറച്ച് പുറത്തേക്ക് എറിയുകയും ചെയ്തു. ഇയാൾക്കൊപ്പം കുട്ടിയും മറ്റൊരാളുമുണ്ടെന്ന് പൊലീസ് അറിയിച്ചു.

കുട്ടിയെ തട്ടികൊണ്ടു പോയതുമായി ബന്ധപ്പെട്ട് അക്രമിയുടെ ഭാര്യ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രതിയും ഭാര്യയും തമ്മിൽ കുട്ടിയുടെ അവകാശം തമ്മിൽ തർക്കമുണ്ടായിരുന്നുവെന്നും പൊലീസ് അറിയിച്ചു. സൈ​ക്കോളജിസ്റ്റിന്റെ സഹായത്തോടെ ഇയാളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. 27ഓളം വിമാനങ്ങളുടെ സർവീസ് നിലവിൽ തടസപ്പെട്ടിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Tags:    
News Summary - ‘Hostage situation’ at Hamburg airport as gunman drives on to runway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.