ഹോങ്കോങ് തീപിടിത്തം: കാണാതായ 150 പേർക്കായി തിരച്ചിൽ തുടരുന്നു, ഒരു വനിത ഉൾപ്പെടെ എട്ടു പേർ അറസ്റ്റിൽ

ഹോങ്കോങ്: ഹോങ്കോങ് തീപിടിത്തത്തിൽ മരണം 146 ആയി ഉയർന്നു. 150 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. കെട്ടിടത്തിന്‍റെ നവീകരണ പ്രവർത്തനങ്ങൾക്കായി നിലവാരം കുറഞ്ഞ വസ്തുക്കൾ ഉപയോഗിച്ചതിന് ഒരു വനിത ഉൾപ്പെടെ എട്ടു പേരെ അഴിമതി വിരുദ്ധ സേന അറസ്റ്റ് ചെയ്തു.

ബുധനാഴ്ച 1984 അപ്പാർട്ട്മെന്‍റുകളിലായി 4600 ഓളം താമസക്കാരുള്ള ഏഴു കെട്ടിടങ്ങളുടെ സമുച്ചയത്തിനാണ് തീപിടിച്ചത്. അപകടസമയത്ത് അപായ മുന്നറിയിപ്പ് ലഭിക്കാത്തതിനാൽ തീപടർന്നത് ആരും അറിഞ്ഞില്ലെന്ന് രക്ഷപ്പെട്ടയാൾ അറിയിച്ചു.

അതേസമയം, മുന്‍കരുതലിന്‍റെ ഭാഗമായി രാജ്യത്തുടനീളം ബഹുനില കെട്ടിടങ്ങളുടെയും താമസ സമുച്ചയങ്ങളുടെയും സുരക്ഷാപരിശോധന നടത്തും.

Tags:    
News Summary - Hong Kong fire: Death toll rises to 146; search continues for 150

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.