ഹോങ്കോങ്ങിൽ എയർ ഇന്ത്യ വിമാനങ്ങൾക്ക്​ വിലക്ക്​

ഡല്‍ഹി: കോവിഡ് വ്യാപനത്തി​െൻറ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് നവംബർ 10 വരെ വിലക്കേര്‍പ്പെടുത്തി ഹോങ്കോങ്. കഴിഞ്ഞ ദിവസം മുംബൈയിൽ നിന്നുള്ള ഹോങ്കോങ് വിമാനത്തിലെ യാത്രക്കാരില്‍ ചിലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാലാണ്​ എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. ഹോ​േങ്കാങ്​ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലായിരുന്നു രോഗം സ്ഥിരീകരിച്ചത്​.

ഇത് നാലാം തവണയാണ് ഹോങ്കോങ്ങിലേക്കുള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത്​. യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നേരത്തെ ‍‍ഡൽഹി–ഹോങ്കോങ് വിമാനങ്ങൾക്ക് ഓഗസ്റ്റ് 18 മുതൽ ഓഗസ്റ്റ് 31 വരെ, സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 3 വരെ, ഒക്ടോബർ 17 മുതൽ ഒക്ടോബർ 30 വരെ എന്നിങ്ങനെ വിലക്കേർപ്പെടുത്തിയിരുന്നു.

ഹോങ്കോങ് സര്‍ക്കാരി​െൻറ നിയമമനുസരിച്ച് യാത്രയ്ക്ക് 72 മണിക്കൂറിനുള്ളില്‍ കോവിഡ് നെഗറ്റീവ് ടെസ്റ്റ് റിപ്പോര്‍ട്ടുണ്ടെങ്കില്‍ യാത്രക്കാര്‍ക്ക് ഹോങ്കോങില്‍ പ്രവേശിക്കാം. മാത്രമല്ല, എല്ലാ അന്താരാഷ്ട്ര യാത്രക്കാരെയും ഹോങ്കോങ് വിമാനത്താവളത്തില്‍ കോവിഡ് പരിശോധനയ്ക്കും വിധേയമാക്കാറുണ്ട്.

Tags:    
News Summary - Hong Kong Bars Air India For Fourth Time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.