ഹോളിവുഡ് നടൻ ജെയിംസ് കാൻ അന്തരിച്ചു

ലൊസാഞ്ചലസ്: ദി ഗോഡ്ഫാദർ സിനിമയിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് നടൻ ജെയിംസ് കാൻ (82) അന്തരിച്ചു. ബുധനാഴ്ച വൈകീട്ടായിരുന്നു അന്ത്യമെന്ന് കുടുംബം ട്വിറ്ററിലൂടെ അറിയിച്ചു. 1972ൽ ഫ്രാൻസിസ് കൊപ്പോളയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'ദി ഗോഡ്ഫാദർ' എന്ന ക്ലാസിക് ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള അക്കാദമി അവാർഡിനും സഹ നടനുള്ള ഗോൾഡൻ ഗ്ലോബ് അവാർഡിനും നാമനിർദേശം ചെയ്യപ്പെട്ടിരുന്നു. സണ്ണി കോർലിയോൺ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ദി ഗോഡ്ഫാദറിന്റെ രണ്ടാം ഭാഗത്തിൽ അതിഥി വേഷത്തിലും എത്തി.

1960കളിലാണ് കാൻ അഭിനയജീവിതം ആരംഭിച്ചത്. റോളർബോൾ, തീഫ്, മിസെറി തുടങ്ങിയവയാണ് മറ്റു പ്രധാന ചിത്രങ്ങൾ. 1980കളുടെ തുടക്കത്തിൽ ലഹരി ഉപയോഗത്തിന് അടിമപ്പെട്ട അദ്ദേഹം 81ലെ സഹോദരിയുടെ മരണത്തോടെ മാനസികമായി തകർന്നു. പിന്നീട് 1990ൽ മിസറിയിലൂടെ ഉജ്വല തിരിച്ചുവരവ് നടത്തുകയായിരുന്നു. നാലുതവണ വിവാഹിതനായെങ്കിലും എല്ലാവരിൽനിന്നും വിവാഹമോചനം നേടി. നാല് മക്കളുണ്ട്.

Tags:    
News Summary - Hollywood actor James Caan has passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.