രണ്ടുമാസത്തിനിടെ നാലാമത്തെ
സംഭവമാണിത്
മെൽബൺ: ആസ്ട്രേലിയയിലെ ബ്രിസ്ബനിലെ ശ്രീലക്ഷ്മി നാരായൺ ക്ഷേത്രത്തിന്റെ ചുമരിൽ മുദ്രാവാക്യമെഴുതി വൃത്തികേടാക്കി. ഖലിസ്ഥാൻ അനുകൂലികളാണ് ചെയ്തതെന്ന് സംശയിക്കുന്നുവെന്ന് ക്ഷേത്ര പ്രസിഡന്റ് സതീന്ദർ ശുക്ല പറഞ്ഞു. ഹിന്ദു സമൂഹത്തിനുനേരെ വിദ്വേഷ പ്രചാരണത്തിനുള്ള ആസൂത്രിത ശ്രമം നടക്കുന്നുവെന്ന് ഹിന്ദു ഹ്യൂമൻ റൈറ്റ്സ് ഡയറക്ടർ സാറ ഗേറ്റ്സ് പറഞ്ഞു. രാജ്യത്ത് രണ്ടുമാസത്തിനിടെ ഇത്തരത്തിൽ നാലാമത്തെ സംഭവമാണിത്. ജനുവരി 12ന് മെൽബണിലെ സ്വാമി നാരായൺ ക്ഷേത്രത്തിലും 16ന് വിക്ടോറിയയിലെ ശ്രീശിവ വിഷ്ണുക്ഷേത്രത്തിലും 23ന് മെൽബൺ ആൽബർട്ട് പാർക്കിലെ ഇസ്കോൺ ക്ഷേത്രത്തിലുമാണ് ചുമരിൽ വിദ്വേഷ മുദ്രാവാക്യം എഴുതിയത്. കഴിഞ്ഞ മാസം വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ ആസ്ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ്ങിനെ കണ്ട് പ്രതിഷേധം അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.